Asianet News MalayalamAsianet News Malayalam

ക്യാഷ്ബാക്ക് ഫീച്ചറുമായി വാട്ട്‌സ്ആപ്പ് പേയ്മെന്റുകള്‍, പുതിയ ഡിസൈനും ഫംഗ്ഷനുകളും

വാട്ട്സ്ആപ്പ് അതിന്റെ ആപ്പിനായി നിരവധി പുതിയ ഫീച്ചറുകളുടെ ഒരു പരമ്പര തന്നെ പുറത്തിറക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനം വാട്ട്സ്ആപ്പ് പേയ്മെന്റുകള്‍, ഗ്രൂപ്പുകളുടെ പുതിയ ഫീച്ചറുകള്‍ എന്നിവയാണ്. 

WhatsApp payments with cashback feature new design and functions
Author
India, First Published Sep 29, 2021, 12:22 AM IST

വാട്ട്സ്ആപ്പ് (Whats App) അതിന്റെ ആപ്പിനായി നിരവധി പുതിയ ഫീച്ചറുകളുടെ ഒരു പരമ്പര തന്നെ പുറത്തിറക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനം വാട്ട്സ്ആപ്പ് പേയ്മെന്റുകള്‍, ഗ്രൂപ്പുകളുടെ പുതിയ ഫീച്ചറുകള്‍ എന്നിവയാണ്. ഈ സവിശേഷതകളില്‍ ചിലത് ഇതിനകം ബീറ്റ റോള്‍ഔട്ടില്‍ കണ്ടെത്തിയിട്ടുണ്ട്, മറ്റുള്ളവ വികസിപ്പിച്ചുകഴിഞ്ഞാല്‍ ബീറ്റ പ്ലാറ്റ്‌ഫോമില്‍(beta) അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചര്‍, വാട്ട്സ്ആപ്പ് പേയ്മെന്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് വാഗ്ദാനംമാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ അടുത്ത പേയ്‌മെന്റ് വഴി ഒരു ക്യാഷ്ബാക്ക് ലഭിക്കുമെന്ന് അറിയിക്കുന്ന ഒരു പുഷ് അറിയിപ്പ് സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. വാട്ട്സ്ആപ്പ് പേയ്മെന്റുകളിലെ ക്യാഷ്ബാക്ക് ഭാവി അപ്ഡേറ്റില്‍ ലഭ്യമാകുമെന്ന് വാട്ട്‌സ്ആപ്പ് ബീറ്റാ ഇന്‍ഫോ പറയുന്നു. ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് പേയ്മെന്റുകള്‍ ഉപയോഗിക്കുമ്പോള്‍ 10 രൂപ വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.

ഇന്ത്യയിലെ യുപിഐ പേയ്മെന്റുകള്‍ക്ക് മാത്രമേ ക്യാഷ്ബാക്ക് ബാധകമാകൂ എന്നും 48 മണിക്കൂറിനുള്ളില്‍ അത് ഉപയോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുമെന്നും ഇത് വ്യക്തമാക്കുന്നു. ഈ സവിശേഷതയെക്കുറിച്ച് ഇപ്പോള്‍ അധികമൊന്നും അറിയില്ലെങ്കിലും, പേടിഎം പോലുള്ള ഒരു ക്യാഷ്ബാക്ക് പ്രോഗ്രാം വാട്ട്സ്ആപ്പ് നടത്തുന്നതിനാല്‍, അതിന്റെ പേയ്മെന്റ് രാജ്യത്ത് ശ്രദ്ധ നേടിയേക്കാം.

മുന്‍ ബീറ്റാ അപ്ഡേറ്റുകളില്‍, വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉപയോക്താക്കള്‍ക്കായി വാട്ട്സ്ആപ്പ് കുറച്ച് പുതിയ സവിശേഷതകള്‍ അവതരിപ്പിക്കുന്നത് കണ്ടു. ആന്‍ഡ്രോയിഡിനായി, വാട്ട്സ്ആപ്പ് 2.21.20.2 ബീറ്റ ഒരു പുതിയ ഗ്രൂപ്പ് ഐക്കണ്‍ എഡിറ്റര്‍ സവിശേഷത കൊണ്ടുവരുന്നു. ഗ്രൂപ്പ് ഡിസ്‌പ്ലേ ഫോട്ടോയായി ചിത്രത്തിന് പകരം ഗ്രൂപ്പ് ഐക്കണുകള്‍ വേഗത്തില്‍ സൃഷ്ടിക്കാന്‍ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കും. 

ഐക്കണിനൊപ്പം ബാക്ക്ഗ്രൗണ്ട് കളര്‍ തിരഞ്ഞെടുക്കാനും കഴിയും. കൂടാതെ, ഐഒഎസിനായുള്ള വാട്ട്‌സ്ആപ്പിലെ ഗ്രൂപ്പ് വിവര പേജിനായി വാട്ട്സ്ആപ്പ് ഒരു പുതിയ രൂപകല്‍പ്പനയിലും പ്രവര്‍ത്തിക്കുന്നു. പുതിയ ഡിസൈന്‍ മുമ്പത്തേതിനേക്കാള്‍ വലിയ ചാറ്റ്, കോള്‍ ബട്ടണുകള്‍ നല്‍കുന്നു, ഇപ്പോള്‍ അവ മുന്‍പിലും മധ്യത്തിലും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്ന വിധത്തില്‍ സ്ഥാപിക്കുന്നു. ഐഒഎസ് ബീറ്റ പതിപ്പ് 2.21.190.15 -നായി ഈ ഏറ്റവും പുതിയ പുനര്‍രൂപകല്‍പ്പന വാട്ട്സ്ആപ്പില്‍ കണ്ടെത്തി, അത് ഉടന്‍ തന്നെ പരസ്യമായി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Follow Us:
Download App:
  • android
  • ios