Asianet News MalayalamAsianet News Malayalam

സുപ്രധാനമായ രണ്ട് പ്രത്യേകതകള്‍ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

ഏറ്റവും പുതിയ അപ്ഡേഷനാണ് ഫോണില്‍ എങ്കില്‍ ഈ സംവിധാനം ലഭ്യമാണ്. അതിനായി വാട്ട്സ്ആപ്പില്‍ സെറ്റിംഗില്‍, സ്റ്റോറേജ് ആന്‍റ് ഡാറ്റ ഓപ്ഷനില്‍ പോയാല്‍ മതി. 

WhatsApp Rolls Out Disappearing Messages Storage Management Tool
Author
WhatsApp Headquarters, First Published Nov 5, 2020, 10:01 AM IST

ദില്ലി: ഡിസപ്പിയറിംഗ് സന്ദേശങ്ങള്‍ക്ക് പിന്നാലെ സ്റ്റോറേജ് മാനേജ്മെന്‍റ് ടൂളും അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഉപയോക്താവിന് ഫോണില്‍ വാട്ട്സ്ആപ്പ് സ്റ്റോറേജ് ഉണ്ടാക്കുന്ന സ്ഥല പരിമിതി കൃത്യമായി മനസിലാക്കുവാന്‍ സാധിക്കുന്ന ഈ സംവിധാനം, അവ നീക്കം ചെയ്യാനും മറ്റും സൌകര്യം ഒരുക്കുന്നു. 

ഏറ്റവും പുതിയ അപ്ഡേഷനാണ് ഫോണില്‍ എങ്കില്‍ ഈ സംവിധാനം ലഭ്യമാണ്. അതിനായി വാട്ട്സ്ആപ്പില്‍ സെറ്റിംഗില്‍, സ്റ്റോറേജ് ആന്‍റ് ഡാറ്റ ഓപ്ഷനില്‍ പോയാല്‍ മതി. ഇവിടെ മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷന്‍ ലഭ്യമാണ്. ഇവിടെ നിന്ന് തന്നെ ആവശ്യമല്ലാത്ത ഡാറ്റ നിങ്ങള്‍ക്ക് നീക്കം ചെയ്യാന്‍ സാധിക്കും. 

സ്റ്റോറേജ് ബാര്‍, റിവ്യൂ ആന്‍റ് ഡിലീറ്റ് ഐറ്റം, ചാറ്റ് എന്നിങ്ങനെ മൂന്ന് ഭാഗമായാണ് സ്റ്റോറേജ് മാനേജ്മെന്‍റ് ടൂള്‍ ഉണ്ടാക്കിയിരിക്കുന്നത്. എത്രത്തോളം  ഫോണ്‍ സ്റ്റോറേജ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നത് സ്റ്റോറേജ് ബാറില്‍ നിന്നും മനസിലാക്കാം, റിവ്യൂവിന് രണ്ട് ഒന്ന് ഫോര്‍വേഡ് ചെയ്തവയും, രണ്ടാമത്തേത് 5 എംബിയില്‍ കൂടുതല്‍ ഉള്ള ഫയലുകളും, ഒരോ ഗ്രൂപ്പിലെയും ചാറ്റിലെയും മീഡിയ ഫയലുകളെ അവയുടെ വലിപ്പം അനുസരിച്ച് ക്രമീകരിച്ചതാണ് മൂന്നാമത്തെ ഭാഗമായ ചാറ്റില്‍.

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങളിലേക്ക് വന്നാല്‍ . ഒരു ചിത്രം അല്ലെങ്കില്‍ സന്ദേശം വീഡിയോ പങ്കുവയ്ക്കാന്‍ തീരുമാനിച്ചാല്‍ അതിനടുത്ത്, കാലാവധി നിശ്ചയിക്കാനുള്ള ഐക്കണ്‍  തെളിയും. തുടര്‍ന്ന് ആ ഓപ്ഷന്‍ സ്വീകരിച്ചാണ് ഫോട്ടോ അയയ്ക്കുന്നതെന്നു വരുകില്‍, അതു കിട്ടുന്നയാള്‍ ചാറ്റ് നിർത്തി പോകുമ്പോള്‍ ആ ചിത്രവും അപ്രത്യക്ഷമാകും. 

കിട്ടുന്നയാള്‍ക്കും, ഈ ഫയല്‍ അപ്രത്യക്ഷമാകും എന്ന നോട്ടിഫിക്കേഷന്‍ ലഭിക്കും. അങ്ങനെ അപ്രത്യക്ഷമായ ഫോട്ടോ കിടന്നിടത്ത്  എന്ന സന്ദേശം കിടക്കും. ഇപ്പോള്‍ മെസേജുകള്‍ ഡിലീറ്റു ചെയ്താല്‍ കാണുന്ന മെസെജിനോട് ഇതിനു സാമ്യമുണ്ടെന്നു പറയാം. 

Follow Us:
Download App:
  • android
  • ios