Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പില്‍ പുതിയ ഫീച്ചറുകള്‍; ഉപയോക്താക്കള്‍ക്ക് സന്തോഷം

സ്പ്ലാഷ് സ്‌ക്രീന്‍, ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്‌ഡേറ്റ്, പരിഷ്‌കരിച്ച ആപ്പ് ബാഡ്ജ്,  ഡാര്‍ക്ക് മോഡ് എന്നിവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.  ഈ അപ്‌ഡേറ്റുകള്‍ ബീറ്റാ ടെസ്റ്റ് അംഗങ്ങള്‍ക്ക് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. വാട്‌സാപ്പിന്‍റെ 2.19.110 പതിപ്പിലാണ് പുതിയ ഫീച്ചറുകൾ ഉള്ളത്.

WhatsApp Splash Screen Feature Spotted in Latest Android Beta
Author
New York, First Published Oct 22, 2019, 3:13 PM IST

ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പിന്‍റെ ബീറ്റാ പതിപ്പില്‍ പുതിയ അപ്‌ഡേറ്റ് എത്തി. എന്നാൽ,  ഐഫോണ്‍ ഐഓഎസ് ബീറ്റാ പതിപ്പിലാണ് പുതിയ അപ്‌ഡേറ്റ്  എത്തിയത്. സ്പ്ലാഷ് സ്‌ക്രീന്‍, ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്‌ഡേറ്റ്, പരിഷ്‌കരിച്ച ആപ്പ് ബാഡ്ജ്,  ഡാര്‍ക്ക് മോഡ് എന്നിവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. 

സ്പ്ലാഷ് സ്‌ക്രീന്‍, ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്‌ഡേറ്റ്, പരിഷ്‌കരിച്ച ആപ്പ് ബാഡ്ജ്,  ഡാര്‍ക്ക് മോഡ് എന്നിവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.  ഈ അപ്‌ഡേറ്റുകള്‍ ബീറ്റാ ടെസ്റ്റ് അംഗങ്ങള്‍ക്ക് മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. വാട്‌സാപ്പിന്‍റെ 2.19.110 പതിപ്പിലാണ് പുതിയ ഫീച്ചറുകൾ ഉള്ളത്.

വാട്ട്സ്ആപ്പ്  തുറക്കുമ്പോഴെല്ലാം അതിന്‍റെ ലോഗോ തെളിയുന്ന ഫീച്ചറാണ് സ്പ്ലാഷ് സ്‌ക്രീന്‍. ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലും ഈ സ്പ്ലാഷ് സ്‌ക്രീന്‍ എത്തിയിട്ടുണ്ട്. ലോഗോ കാണിച്ചതിനുശേഷമാണ് ചാറ്റ് വിന്‍ഡോയിലേക്ക് കടക്കുക. നിശബ്ദമാക്കിയ ചാറ്റുകള്‍ സ്റ്റാറ്റസ് സ്‌ക്രീനില്‍ നിന്നും മറച്ചുവെക്കുന്ന ഫീച്ചറാണ് ഹൈഡ് മ്യൂട്ടഡ് സ്റ്റാറ്റസ് അപ്‌ഡേറ്റ്. 

ഏറെ നേരം വാട്‌സ് ആപ്പില്‍ ചാറ്റിങ്ങിനായി നില്‍ക്കുന്നവര്‍ക്ക്  വളരെ ഉപകാരമാണ് ഡാർക്ക് മോഡ്. രാത്രി ഉപയോഗത്തിന് ഉപകാരപ്രദവും, ഒപ്പം ബാറ്ററി ലാഭിക്കാനും ഡാര്‍ക്ക് മോഡ് സഹായകരമാണ്. പരീക്ഷണാര്‍ത്ഥം ചില ബീറ്റ ഉപയോക്താക്കള്‍ക്ക് ഇത് ലഭ്യമാണ്.

Follow Us:
Download App:
  • android
  • ios