Asianet News MalayalamAsianet News Malayalam

ഷവോമി ഇനി പേഴ്സണല്‍ ലോണും തരും; എംഐ ക്രഡിറ്റ് എല്ലാവര്‍ക്കും

18 വയസ് കഴിഞ്ഞവര്‍ക്ക് ഒരു ലക്ഷം രൂപവരെ വായിപ്പ നല്‍കുന്ന സംവിധാനമാണ് എംഐ ക്രഡിറ്റ്. ഈ ലോണിന്‍റെ തിരച്ചടവ് കാലാവധി 91 ദിവസം മുതല്‍ 3 വര്‍ഷം വരെയാണ്. 1.35 ശതമാനമാണ് മാസ പലിശ.

Xiaomi to launch its personal loan platform Mi Credit in India
Author
Bengaluru, First Published Nov 30, 2019, 12:26 PM IST

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റായി വളര്‍ന്ന ഷവോമി സാമ്പത്തിക രംഗത്തേക്കും ഇറങ്ങുന്നു. തങ്ങളുടെ പേഴ്സണല്‍ ലോണ്‍ പ്ലാറ്റ്ഫോം ഡിസംബര്‍ 3 മുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ഷവോമി ആലോചിക്കുന്നത്. എംഐ ക്രഡിറ്റ് എന്നാണ് ഈ പ്ലാറ്റ്ഫോമിന്‍റെ പേര്. ഇപ്പോള്‍ തന്നെ എംഐ ക്രഡിറ്റ് ആപ്പ് ഷവോമിയുടെ ഫോണുകളില്‍ ഇന്‍ബില്‍റ്റായി ലഭ്യമാക്കുന്നുണ്ട്. ഒപ്പം തന്നെ ഇത് പ്ലേ സ്റ്റോറില്‍ നിന്നും ലഭിക്കും. കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ ഈ ആപ്പിന്‍റെ സോഫ്റ്റ് ലോഞ്ച് ഷവോമി നടത്തിയിരുന്നു.

18 വയസ് കഴിഞ്ഞവര്‍ക്ക് ഒരു ലക്ഷം രൂപവരെ വായിപ്പ നല്‍കുന്ന സംവിധാനമാണ് എംഐ ക്രഡിറ്റ്. ഈ ലോണിന്‍റെ തിരച്ചടവ് കാലാവധി 91 ദിവസം മുതല്‍ 3 വര്‍ഷം വരെയാണ്. 1.35 ശതമാനമാണ് മാസ പലിശ. നിങ്ങളുടെ ലോണ്‍ തുക 20,000 രൂപയാണെന്ന് കരുതുക. നിങ്ങള്‍ക്ക് ആ ലോണ്‍ 16.2 ശതമാനം വാര്‍ഷിക പലിശയോടെ 6 ഇഎംഐ തവണയായി അടയ്ക്കാം. അതായത് നിങ്ങള്‍ അടക്കേണ്ട ഇഎംഐ 3423രൂപയും അതിന്‍റെ കൂടെ പലിശ 937 രൂപയും അടയ്ക്കണം.

എംഐ അക്കൗണ്ട് വഴി നിങ്ങള്‍ക്ക് ആപ്പില്‍ ലോഗിന്‍ ചെയ്യാം. ഒപ്പം കെവൈസിയായി അ‍ഡ്രസ് പ്രൂഫും നല്‍കണം. ഒപ്പം ബാങ്ക് വിവരങ്ങളും. ലോണിന് അപേക്ഷിച്ചാല്‍ നിങ്ങളുടെ ക്രഡിറ്റ് വിവരങ്ങള്‍ ചെക്ക് ചെയ്ത് പണം ബാങ്ക് അക്കൗണ്ടില്‍ എത്തും. എംഐ യൂസേര്‍സിനാണ് ഇപ്പോള്‍ എംഐ ക്രഡിറ്റ് സേവനം ലഭ്യമാകുന്നത്. ഇനി അത് എല്ലാതരം ഉപയോക്താക്കള്‍ക്കും ലഭിക്കും. ബംഗലൂരു ആസ്ഥാനമാക്കിയ സ്റ്റാര്‍ട്ട്അപ് ക്രൈസി ബീയുമായി ചേര്‍ന്നാണ് ഈ സേവനം ഷവോമി അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios