Asianet News MalayalamAsianet News Malayalam

യൂട്യൂബ് ആന്‍ഡ്രോയ്ഡ് ആപ്പില്‍ ഇനി 4K എച്ച്ഡിആര്‍ വീഡിയോ അസ്വദിക്കാം

മുന്‍പ് ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആന്‍ഡ്രോയ്ഡ് പൊലീസ് ആണ് ഇത്തരത്തില്‍ 4കെ എച്ച്ഡിആര്‍ യൂട്യൂബ് ആപ്പില്‍ വരുന്ന കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ മിക്ക ആപ്പുകളിലും ഇത് എത്തിയിരിക്കുന്നു. 

YouTube Android App Gets 4K HDR Streaming Support
Author
YouTube, First Published Feb 21, 2021, 11:34 AM IST

ദില്ലി: വന്‍ പരിഷ്കാരവുമായി യൂട്യൂബിന്‍റെ ആന്‍ഡ്രോയ്ഡ് ആപ്പ്. യൂട്യൂബ് ആന്‍ഡ്രോയ്ഡ് ആപ്പില്‍ ഇപ്പോള്‍ 4കെ എച്ച്ഡിആര്‍ സപ്പോര്‍ട്ട് വീഡിയോകള്‍ കാണാന്‍ സാധിക്കും. നേരത്തെ ഐഒഎസ് പതിപ്പില്‍ ഈ പ്രത്യേകത ലഭ്യമായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി ആന്‍ഡ്രോയ്ഡിലെ യൂട്യൂബ് ഉപയോക്താക്കള്‍ക്കും  4കെ എച്ച്ഡിആര്‍ വീഡിയോകള്‍ ആസ്വദിക്കാന്‍ സാധിക്കും. ഇതുവരെ 4കെ വീഡിയോ ആണെങ്കില്‍ പോലും ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് കൂടിപ്പോയാല്‍ 1440 പി റെസല്യൂഷന്‍ വീഡിയോ മാത്രമേ ആസ്വദിക്കാന്‍ പറ്റിയിരുന്നുള്ളൂ. ഇതിലാണ് വ്യത്യാസം വരുന്നത്.

മുന്‍പ് ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആന്‍ഡ്രോയ്ഡ് പൊലീസ് ആണ് ഇത്തരത്തില്‍ 4കെ എച്ച്ഡിആര്‍ യൂട്യൂബ് ആപ്പില്‍ വരുന്ന കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ മിക്ക ആപ്പുകളിലും ഇത് എത്തിയിരിക്കുന്നു. ഇപ്പോള്‍ വീഡിയോ ക്വാളിറ്റി 2160 പിക്സല്‍ (4K HDR) സാധ്യമാണ്. ആന്‍ഡ്രോയ്ഡ് യൂട്യൂബ് ആപ്പില്‍ വീഡിയോയ്ക്ക് മുകളില്‍ കാണുന്ന മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് വീഡിയോ ക്വാളിറ്റിയില്‍ പോയാല്‍ ഇത് മാറ്റാം. 4കെയായി അപ്ലോഡായ വീഡിയോകള്‍ മാത്രമേ ഇത്തരത്തില്‍ കാണുവാന്‍ സാധിക്കൂ. യൂട്യൂബിലെ ഏറ്റവും കുറഞ്ഞ ക്വാളിറ്റി 144p60 HDR ആണ്.

ഫെബ്രുവരി 16ലെ അപ്ഡേറ്റിലൂടെ എല്ലാ ആന്‍ഡ്രോയ്ഡ് പതിപ്പിലും ഈ അപ്ഡേറ്റ് വന്നിട്ടുണ്ട്. ഇത് ലഭിക്കാത്തവര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്താല്‍ മതി. അടുത്തിടെ യൂട്യൂബ് വീഡിയോ ക്രിയേറ്റര്‍മാര്‍ക്കും, വീഡിയോ കാഴ്ചക്കാര്‍ക്കും ഒരു പോലെ ഗുണകരമാകുന്ന രീതിയില്‍ ചില ഡിസൈന്‍ മാറ്റങ്ങള്‍ യൂട്യൂബ് പ്രഖ്യാപിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios