Asianet News MalayalamAsianet News Malayalam

യുട്യൂബ് മ്യൂസിക് ആപ് ഇന്ത്യയില്‍

പരസ്യമില്ലാതെ പാട്ടു കേള്‍ക്കണമെങ്കില്‍ മാസവരിയായി 99 രൂപ നല്‍കണം. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് ആദ്യ മൂന്നു മാസത്തേക്ക് പ്രീമിയം സര്‍വീസ്  ഫ്രീയായി ഉപയോഗിക്കാം.

Youtube launches music app for Indian market
Author
Kerala, First Published Mar 17, 2019, 9:50 PM IST

ദില്ലി: യുട്യൂബ് മ്യൂസിക് ആപ് ഇന്ത്യയില്‍ അവതരിപ്പിച്ചു. യുട്യൂബ് മ്യൂസിക്കിന്റെ ബേസിക് ആപ് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. പക്ഷേ, പരസ്യമില്ലാതെ പാട്ടു കേള്‍ക്കണമെങ്കില്‍ മാസവരിയായി 99 രൂപ നല്‍കണം. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് ആദ്യ മൂന്നു മാസത്തേക്ക് പ്രീമിയം സര്‍വീസ്  ഫ്രീയായി ഉപയോഗിക്കാം.

ഇതു കൂടാതെ യുട്യൂബ് പ്രീമിയം  ആപ്പിനും സബ്‌സ്‌ക്രൈബ് ചെയ്യാം. 129 രൂപയാണ് മാസവരി. ഇതു സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് യുട്യൂബ് മ്യൂസിക്കും ഫ്രീയായി ലഭിക്കുമെന്നതിനാല്‍, ധാരാളം യുട്യൂബ് വിഡിയോ കാണുകയും പാട്ടു കേള്‍ക്കുകയും ചെയ്യുന്നവര്‍ക്ക് നല്ലത് ഇതായിരിക്കും. പരസ്യമില്ലാതെ വിഡിയോ കാണാമെന്നതും ഡൗണ്‍ലോഡ് ചെയ്യാമെന്നതും ഇതിന്റെ ഫീച്ചറുകളാണ്.

അ​മേ​രി​ക്ക, ന്യൂ​സി​ല​ൻഡ്, ഓ​സ്ട്രേ​ലി​യ, മെ​ക്സി​ക്കോ, ദ​ക്ഷി​ണ​കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ മെ​യി​ൽ​ത​ന്നെ ആപ് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. സം​ഗീ​ത വീ​ഡി​യോ​ക​ൾ, ആ​ൽ​ബ​ങ്ങ​ൾ, സിംഗിൾ ട്രാ​ക്കു​ക​ൾ, റീ​മി​ക്സ് വേ​ർ​ഷ​നു​ക​ൾ, ലൈ​വ് പ്ര​ക​ട​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ യൂ​ട്യൂ​ബ് മ്യൂ​സി​ക്കി​ൽ ല​ഭ്യ​മാ​ണ്. പ്രി​യഗാ​ന​ങ്ങ​ൾ വ​ള​രെ എ​ളു​പ്പം തെ​ര​ഞ്ഞ് ക​ണ്ടെ​ത്താ​നു​ള്ള സ്മാ​ർ​ട് സേ​ർ​ച്ചിം​ഗ് സം​വി​ധാ​ന​വും ഈ ​ആ​പ്പി​ലു​ണ്ട്. 

ഏതാനും മാസം മുൻപ് ഇന്ത്യയിലെക്കു കടന്നുവന്ന് സ്വീഡിഷ് സ്ട്രീമിങ് ആപ്പായ സ്‌പോടിഫൈയ്ക്ക് വലിയ മുന്നേറ്റമാണ് ഇന്ത്യയില്‍ ഉണ്ടാക്കിയത്. ഇതിനാല്‍ തന്നെ യൂട്യൂബ് മ്യൂസിക്ക് ഇന്ത്യയില്‍ നേട്ടം കൊയ്യും എന്നാണ് യൂട്യൂബിന്‍റെ പ്രതീക്ഷ.  സ്‌പോടിഫൈയ്ക്ക്  പത്ത് ലക്ഷത്തിലേറെ ഉപയോക്താക്കളെ ഇതുവരെ ലഭ്യമായി കഴിഞ്ഞു.
 

Follow Us:
Download App:
  • android
  • ios