ദില്ലി: വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പുതിയ പദ്ധതി പ്രഖ്യാപിച്ച് യൂട്യൂബ്. യൂട്യൂബ് അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച യൂട്യൂബ് പ്രിമീയം, യൂട്യൂബ് മ്യൂസിക്ക് എന്നിവ ആസ്വദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ പുതിയ ചെറിയ പ്ലാനുകളിലൂടെ സാധിക്കും. ആഗോളതലത്തിലെ പുത്തന്‍ സംഗീതവും, പുതിയ സിനിമകളും ഷോകളും ആസ്വദിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 59 രൂപയുടെയും, 79 രൂപയുടെയും പ്ലാന്‍ ആണ് അവതരിപ്പിക്കുന്നത്.

സ്റ്റുഡന്‍റ് പ്ലാന്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഇന്ത്യയില്‍ അക്രഡേറ്റ് ചെയ്ത കോളേജിലോ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിയായവര്‍ക്കാണ് ലഭിക്കുക. ഗൂഗിളിന്‍റെ കീഴിലുള്ള വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ് പരസ്യങ്ങളില്ലാതെ ഉപയോക്താവില്‍ നിന്നും സബ്സ്ക്രിപ്ഷന്‍ എടുത്താണ് യൂട്യൂബ് പ്രീമിയം, യൂട്യൂബ് മ്യൂസിക്ക് എന്നിവ നടത്തുന്നത്.