Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ ഷോര്‍ട്സ് ഇനി ടിവിയിലും കാണാം; ചെയ്യേണ്ടത്

2019ലോ അതിന് ശേഷമോ ഇറങ്ങിയ സ്മാര്‍ട്ട് ടിവികളിലും, ഗെയിം കണ്‍സോളുകളിലും യൂട്യൂബ് ഷോര്‍ട്സ് പ്ലേ ചെയ്യാം. 

YouTube Shorts can soon be viewed on your TV
Author
First Published Nov 8, 2022, 9:34 PM IST

സന്‍ഫ്രാന്‍സിസ്കോ: ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യൂട്യൂബിലെ ചെറുവീഡിയോ പതിപ്പ്, യൂട്യൂബ് ഷോര്‍ട്സ് ഇനി ടിവിയിലും കാണാം. 60 സെക്കന്‍റോ അതില്‍ താഴെയുള്ളതോ ആയ വീഡിയോ വിഭാഗമാണ്  യൂട്യൂബ് ഷോര്‍ട്സ്. ഇത് ഇപ്പോള്‍ ടിവിയിലും ലഭിക്കും എന്നാണ് യൂട്യൂബ് ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചത്.

2019ലോ അതിന് ശേഷമോ ഇറങ്ങിയ സ്മാര്‍ട്ട് ടിവികളിലും, ഗെയിം കണ്‍സോളുകളിലും യൂട്യൂബ് ഷോര്‍ട്സ് പ്ലേ ചെയ്യാം. യൂട്യൂബ് ഷോര്‍ട്സ് വെര്‍ട്ടിക്കിള്‍ വീഡിയോകളാണ്. പൊതുവെ ടിവികള്‍ എല്ലാം ലാന്‍റ്സ്കേപ്പ് മോഡലാണ്. അതിനാല്‍ വീഡിയോകള്‍ പ്ലേ ചെയ്യുമ്പോള്‍ ഇരു സൈഡിലും ബ്ലാക്ക് സ്പേസ് ഉണ്ടാകും. എന്നാല്‍ ഈ ഡിസൈനിംഗ് പരിമിതി യൂട്യൂബ് അതിവിദഗ്ധമായി മറികടന്നുവെന്നാണ് ബ്ലോഗ് പോസ്റ്റില്‍ പറയുന്നത്.

അതായത് ഗൂഗിള്‍ ഷോര്‍ട്സ് പ്ലേ ചെയ്യുകയാണെങ്കില്‍ അത് ജൂക്ക്ബോക്സ് ( Jukebox) സ്റ്റെലിലാണ് ലഭിക്കുക. അതായത് ഒരേ സമയം സ്ക്രീനില്‍ ഒന്നോ അതിലധികമോ വീഡിയോ പ്രത്യക്ഷപ്പെടും അതില്‍ ആവശ്യമുള്ളത് പ്ലേ ചെയ്യാം. ഇതിനാല്‍ തന്നെ ഇരുവശത്തും ബ്ലാക്ക് ഭാഗം വരുന്നത് ഒഴിവാകും.  ഇത് വളരെ നൂതനമായ ഡിസൈന്‍ ആണെന്നും ഭാവിയില്‍ ഇത് ഷോര്‍ട്സിന്‍റെ മുഖമുദ്രയായി മാറുമെന്നാണ് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റ് പറയുന്നത്.

ഗൂഗിള്‍ ഷോര്‍ട്സ് ടിവിയില്‍ കിട്ടാന്‍

Step 1- ടിവിയില്‍ യൂട്യൂബ് ആപ്പ് ഓപ്പണ്‍ ചെയ്യുക

Step 2- നിങ്ങളുടെ ടിവി റിമോട്ട് ഉപയോഗിച്ച് ഷോര്‍ട്സ് നാവിഗേറ്റ് ചെയ്യുക. അത് കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് സജക്ട് ചെയ്യപ്പെട്ട ഷോര്‍ട്സ് വീഡിയോ കാണാം.

Step 3- നിങ്ങള്‍ ഇഷ്ടപ്പെട്ട വീഡിയോ കാണുക

ട്വിറ്റര്‍ മാത്രമല്ല, ജീവനക്കാരെ പിരിച്ചുവിടാന്‍ ഉറച്ച് ഏഴു ടെക് കമ്പനികള്‍
 

Follow Us:
Download App:
  • android
  • ios