ആരാണ് ഈ സ്ത്രീ എന്നതാണ് പലരും അന്വേഷിച്ചത്, ഇവര്‍ ഒരു മോഡലോ സിനിമ നടിയോ അല്ല എന്ന് ആദ്യമേ പറയണം. ക്ലബ്ഹൗസിന്‍റെ ഐക്കണായ ഈ സ്ത്രീയുടെ പേര് ഡ്രൂ കറ്റോക.

ന്യൂയോര്‍ക്ക്: ക്ലബ്ഹൗസ് എന്ന ആപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കുന്നത്. ശബ്ദം മാധ്യമമായ ഈ സോഷ്യല്‍ മീഡിയ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഐഒഎസ് പ്ലാറ്റ്ഫോമില്‍ ഇറങ്ങിയതെങ്കില്‍ ഈ വര്‍ഷം മെയ് 21ന് ആന്‍ഡ്രോയ്ഡ് അരങ്ങേറ്റം നടത്തിയതോടെയാണ് ഈ ആപ്പിന് ഏറെ ജനപ്രീതി ലഭിച്ചത്. എന്നാല്‍ ഈ ആപ്പ് തുറക്കുമ്പോള്‍ തന്നെ പലരെയും അത്ഭുതപ്പെടുത്തിയത് അതിന്‍റെ ഐക്കണാണ് എന്ന് പറയാം. സാധാരണമായും എല്ലാ ആപ്പിനും അതിന്‍റെ ലോഗോ ഉണ്ടാകും. അതാണ് പലപ്പോഴും ആപ്പിന് ഐക്കണായി വരാറ്. എന്നാല്‍ ഇവിടെ ക്ലബ്ഹൗസിന്‍റെ ഐക്കണ്‍ ഒരു സ്ത്രീയാണ്. 

Read More: എന്താണ് ക്ലബ്ഹൗസ്? തരംഗമായി മാറുന്ന ആപ്പ്, അറിയേണ്ടതെല്ലാം

ആരാണ് ഈ സ്ത്രീ എന്നതാണ് പലരും അന്വേഷിച്ചത്, ഇവര്‍ ഒരു മോഡലോ സിനിമ നടിയോ അല്ല എന്ന് ആദ്യമേ പറയണം. ക്ലബ്ഹൗസിന്‍റെ ഐക്കണായ ഈ സ്ത്രീയുടെ പേര് ഡ്രൂ കറ്റോക. ജപ്പാനീസ് വംശജയായ അമേരിക്കക്കാരിയാണ് ഇവര്‍. പ്രധാന പ്രവര്‍ത്തന മേഖല കലാരംഗം തന്നെയാണ്. വിഷ്വൽ ആർട്ടിസ്റ്റ് എന്ന പേരിലാണ് പ്രധാനമായും അറിയപ്പെടുന്നതെങ്കിലും കൈവയ്ക്കാത്ത മേഖലകള്‍ വളരെ ചുരുക്കമാണ് ഇവര്‍ എന്ന് പറയാം. 

Read More: ക്ലബ്ഹൗസില്‍ കയറിയവര്‍‍ ശ്രദ്ധിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് 'ക്ലബ് ഹൗസ് ഫ്രോഡുകളും'

സ്ത്രീകളുടെ അവകാശങ്ങള്‍, ഏഷ്യാക്കാരോടുള്ള അമേരിക്കയിലെ വിവേചനം തുടങ്ങിയ നിരവധി സാമൂഹിക പ്രശ്നങ്ങളില്‍ തന്റെ നിലപാട് പ്രഖ്യാപിച്ചിട്ടുള്ള ഇവരും, ക്ലബ്ഹൌസിലെ ഒരു അംഗമായിരുന്നു. ഇവര്‍ സംഘടിപ്പിച്ച പല ക്ലബ് ഹൌസ് ചര്‍ച്ചകളിലും ഏഴ് ലക്ഷം ആളുകള്‍ പങ്കാളികളായി എന്നാണ് കണക്ക്. ഇതുകൊണ്ട് തന്നെയാണ് ക്ലബ്ഹൌസ് ആപ്പിന്‍റെ മുഖമായി ഇവരെ തെരഞ്ഞെടുത്തത്. 2020 മാര്‍ച്ചില്‍ ക്ലബ്ഹൌസ് ആരംഭിക്കുമ്പോള്‍ തന്നെ അതില്‍ അംഗമായ വ്യക്തിയായിരുന്നു ഡ്രൂ കറ്റോക.