Asianet News MalayalamAsianet News Malayalam

'ഇനിയില്ല ട്വിറ്റര്‍'; പൂര്‍ണമായും എക്‌സിലേക്ക് മാറിയെന്ന് മസ്‌ക്

സിനിമകള്‍ പൂര്‍ണമായും എക്‌സില്‍ പോസ്റ്റ് ചെയ്യാനാകുന്ന സംവിധാനത്തിന് തുടക്കം കുറിക്കുമെന്നും എഐ ഓഡിയന്‍സ് സംവിധാനം എക്‌സില്‍ കൊണ്ടുവരുമെന്നും മസ്‌ക് പറഞ്ഞിരുന്നു. 

elon musk says twitter's transformation officially completed It's now x.com
Author
First Published May 21, 2024, 3:39 PM IST

ട്വിറ്റര്‍ പൂര്‍ണമായും എക്‌സിലേക്ക് മാറിയെന്ന് കമ്പനി തലവന്‍ എലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ലോഗോയും ബ്രാന്‍ഡിങ്ങും എക്‌സ് എന്നാക്കിയെങ്കിലും ഡൊമെയിന്‍ Twitter.com എന്ന തന്നെയാണ് തുടര്‍ന്നിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച മുതലാണ് ഇത് മാറിയത്. ഇപ്പോള്‍ x.com എന്ന ഡൊമെയിനിലാണ് എക്‌സ് പ്രവര്‍ത്തിക്കുന്നതെന്ന് എലോൺ മസ്ക് അറിയിച്ചു. 

എക്‌സ് വഴി പണമുണ്ടാക്കാമെന്ന് മസ്‌ക് അടുത്തിടെ പറഞ്ഞത് ചര്‍ച്ചയായിരുന്നു. ഇതിനായി എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ മതിയെന്നാണ് മസ്‌ക് പറഞ്ഞത്. യൂട്യൂബിന് സമാനമായി എക്‌സില്‍ മോണിറ്റൈസേഷന് തുടക്കം കുറിക്കുകയാണെന്നും പോഡ്കാസ്റ്റുകള്‍ പോസ്റ്റ് ചെയ്തും മോണിറ്റൈസേഷന്‍ നേടാമെന്നുമാണ് മസ്‌ക് പറയുന്നത്. 

സഹോദരി ടോസ മസ്‌ക് ഉന്നയിച്ച ചോദ്യത്തിനായിരുന്നു മസ്‌കിന്റെ മറുപടി. സ്ട്രീമിങ് സര്‍വീസായ പാഷന്‍ ഫ്‌ലിക്‌സിന്റെ ഉടമയാണ് ടോസ മസ്‌ക്. സിനിമകള്‍ പൂര്‍ണമായും എക്‌സില്‍ പോസ്റ്റ് ചെയ്യാനാകുന്ന സംവിധാനത്തിന് തുടക്കം കുറിക്കുമെന്നും എഐ ഓഡിയന്‍സ് സംവിധാനം എക്‌സില്‍ കൊണ്ടുവരുമെന്നും മസ്‌ക് പോസ്റ്റില്‍ പറയുന്നു. പരസ്യങ്ങള്‍ ഒരു പ്രത്യേക വിഭാഗം ആളുകളിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ എത്തിക്കുന്ന സംവിധാനമാണ് എഐ ഓഡിയന്‍സ്.

ലിങ്ക്ഡ്ഇന്നിന് എതിരാളിയെ ഒരുക്കാനുള്ള മസ്‌കിന്റെ ശ്രമം അടുത്തിടെ വാര്‍ത്തയായിരുന്നു. തൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് എക്‌സ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. ലിങ്ക്ഡ്ഇന്‍ എന്ന പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് വെബ്സൈറ്റുമായുള്ള മത്സരത്തിന് കൂടിയാണ് ഇതോടെ തുടക്കമാകുന്നത്. വെബ് ഡെവലപ്പറായ നിവ ഔജിയാണ് എക്സിലെ പുതിയ ഫീച്ചറിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ ഫീച്ചര്‍ തൊഴിൽ അന്വേഷകര്‍ക്ക് കൂടുതല്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. 

'രംഗണ്ണൻ' അങ്കണവാടിയിലും ; അനുവാദമില്ലാതെ കയറി 'ആവേശം' റീല്‍സെടുത്ത യുവാവിനെതിരെ കേസ് 
 

Latest Videos
Follow Us:
Download App:
  • android
  • ios