Asianet News MalayalamAsianet News Malayalam

വി​ദ്വേ​ഷ പ്രചാരണം: ഒടുവില്‍ ബിജെപി എംഎല്‍എ രാജ സിംഗിനെ ഫേസ്ബുക്ക് വിലക്കി

ഫേ​സ്ബു​ക്കി​നെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ശി ത​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ​മി​തി ബു​ധ​നാ​ഴ്ച ഇ​ന്ത്യ​യു​ടെ ഫേ​സ്ബു​ക്ക് ത​ല​വ​ൻ അ​ജി​ത് മോ​ഹ​നെ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. 

Facebook Bans BJP MLA Named In Report That Sparked Hate Speech Row
Author
Hyderabad, First Published Sep 3, 2020, 2:03 PM IST

ഹൈദരാബാദ്:  വി​ദ്വേ​ഷം ഉണ്ടാക്കുന്ന പ്ര​ച​രണം ഫേസ്ബുക്കില്‍ നടത്തി ബി​ജെ​പി എം​എ​ൽ​എ രാ​ജ സിം​ഗി​നെ ഒ​ടു​വി​ൽ ഫേ​സ്ബു​ക്ക് വി​ല​ക്കി. വി​ദ്വേ​ഷ​വും അ​ക്ര​മ​വും പ്രോ​ത്സ​ഹി​പ്പി​ക്കു​ന്ന ഉ​ള്ള​ട​ക്കം സം​ബ​ന്ധി​ച്ച ന​യം ലം​ഘി​ച്ച​തി​നാ​ണു വി​ല​ക്കെ​ന്നു ഫേ​സ്ബു​ക്ക് വ്യക്തമാക്കി. 

ബി​ജെ​പി​ക്കു​വേ​ണ്ടി വി​ദ്വേ​ഷ ഉ​ള്ള​ട​ക്കം സം​ബ​ന്ധി​ച്ച ന​യ​ത്തി​ൽ ഫേ​സ്ബു​ക്ക് വി​ട്ടു​വീ​ഴ്ച ചെ​യ്തെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ പേരില്‍ ഫേസ്ബുക്ക് സംശയ നിഴലില്‍ നില്‍ക്കുമ്പോഴാണ് നടപടി. ഈ ആരോപണത്തിന് കാരണക്കാരനായ ഒരു വ്യക്തിയാണ് തെ​ല​ങ്കാ​ന​യി​ലെ ബി​ജെ​പി എം​എ​ൽ​എ​യാ​യ രാ​ജ സിം​ഗ്. ഫേ​സ്ബുക്കി​ന്‍റെ എ​ല്ലാ പ്ലാ​റ്റ് ഫോ​മു​ക​ളി​ൽ​നി​ന്നും അ​ദ്ദേ​ഹ​ത്തെ വി​ല​ക്കാ​ൻ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​ന്ത്യ​യി​ലെ ക​ന്പ​നി​യു​ടെ ന​ട​ത്തി​പ്പു​കാ​ർ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ന്ന ആ​ക്ഷേ​പം വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ചു.

ഫേ​സ്ബു​ക്കി​നെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ശി ത​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ​മി​തി ബു​ധ​നാ​ഴ്ച ഇ​ന്ത്യ​യു​ടെ ഫേ​സ്ബു​ക്ക് ത​ല​വ​ൻ അ​ജി​ത് മോ​ഹ​നെ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു രാ​ജ സിം​ഗി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ത്യ​യി​ൽ ഫേ​സ്ബു​ക്ക് ബി​ജെ​പി​ക്കെ​തി​രാ​യി തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ടാ​ൽ ബി​സി​ന​സ് താ​ത്പ​ര്യ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നു ഫേ​സ്ബു​ക്കി​ന്‍റെ ഇ​ന്ത്യ​യി​ലെ പ​ബ്ലി​ക്ക് പോ​ളി​സി ഡ​യ​റ​ക്ട​ർ അ​ങ്കി ദാ​സ് പ​റ​ഞ്ഞ​താ​യി വാ​ൾ സ്ട്രീ​റ്റ് ജേ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

Follow Us:
Download App:
  • android
  • ios