Asianet News MalayalamAsianet News Malayalam

'ഇൻസ്റ്റഗ്രാമിൽ അയാൾ നിങ്ങളെ ബ്ലോക്ക് ചെയ്തോ, അൺഫോളോ ചെയ്തോ ?', കണ്ടുപിടിക്കാനൊരു വഴിയുണ്ട് !

'നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ലോഗൗട്ട് ചെയ്ത് അതെ ലിങ്ക് തുറന്ന് അല്ലെങ്കിൽ മറ്റൊരു ബ്രൗസർ ഉപയോഗിച്ച് സെർച്ച് ചെയ്യുക. അപ്പോഴും ആ അക്കൗണ്ട് കണ്ടെത്താനായില്ലെങ്കിൽ അതിനർഥം അക്കൗണ്ട് ഡീലിറ്റായി, അല്ലെങ്കിൽ ആ ഹാൻഡിൽ മാറ്റിയെന്നാണ്'. 

How to check if someone blocked you on Instagram here are the details vkv
Author
First Published Dec 12, 2023, 3:59 PM IST

ദില്ലി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ആരുടെയെങ്കിലും അക്കൗണ്ട് തെരഞ്ഞ് കണ്ടെത്താനായില്ലെങ്കിൽ സ്വഭാവികമായി ഉണ്ടാകുന്ന സംശയമാണ് അവർ നമ്മളെ ബ്ലോക്കാക്കി പോയോ ? അതോ അക്കൗണ്ട് ഡീലിറ്റാക്കിയോ എന്നൊക്കെ. ഭൂരിഭാഗം പേർക്കും എങ്ങനെയാണ് അക്കൗണ്ട് ബ്ലോക്കാക്കി എന്ന് മനസിലാക്കുന്നതിനെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാകില്ല. ഇനി ആ സംശയം വേണ്ട. വളരെ സിമ്പിളായി ആരൊക്കെ നമ്മളെ അൺഫോളോയും ബ്ലോക്കും ചെയ്തിട്ടുണ്ടെന്ന് കണ്ടുപിടിക്കാം. 

ഇൻസ്റ്റയിലെ ഓരോരുത്തർക്കും അവരുടെ യൂസർനെയിമുള്ള യൂണിക്ക് ആയ ഒരു പ്രൊഫൈൽ ലിങ്കുണ്ട്.  'instagram.com/'എന്ന് ടൈപ്പ് ചെയ്തതിനു ശേഷം അവരുടെ പ്രൊഫൈൽ നെയിം ചേർത്താൽ നിങ്ങൾക്ക് ആ അക്കൗണ്ട് കണ്ടെത്താം. “Sorry, this page isn’t available,” എന്നാണ്  അപ്പോൾ കാണിക്കുന്നതെങ്കിൽ ആ അക്കൗണ്ട് നിലവിലില്ല, അല്ലെങ്കിൽ അവർ നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്ന് അനുമാനിക്കാം. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ലോഗൗട്ട് ചെയ്ത് അതെ ലിങ്ക് തുറന്ന് അല്ലെങ്കിൽ മറ്റൊരു ബ്രൗസർ ഉപയോഗിച്ച് സെർച്ച് ചെയ്യുക. അപ്പോഴും ആ അക്കൗണ്ട് കണ്ടെത്താനായില്ലെങ്കിൽ അതിനർഥം അക്കൗണ്ട് ഡീലിറ്റായി, അല്ലെങ്കിൽ ആ ഹാൻഡിൽ മാറ്റിയെന്നാണ്. 

ഒരാൾ നിങ്ങളെ ബ്ലോക്കാക്കിയിട്ടുണ്ടെങ്കിൽ അക്കൗ അവരെ ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ ഇൻസ്റ്റഗ്രാം അനുവദിക്കില്ല. ബ്ലോക്ക് ചെയ്തെന്ന് കരുതുന്ന പ്രൊഫൈൽ ഇതിനു മുൻപ്  നിങ്ങളുടെ പോസ്റ്റിൽ കമന്റു ചെയ്തിട്ടുണ്ടെങ്കിൽ ആ പ്രൈഫൈലിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് ഓപ്പൺ ആകുന്നുണ്ടോ എന്ന് പരിശോധിക്കാം. മെസെജുകൾ പരിശോധിക്കുമ്പോൾ ‘Instagram user’എന്നാണ് കാണുന്നതെങ്കിലും ബ്ലോക്ക് ചെയ്‌തിരിക്കാൻ സാധ്യതയുണ്ട്.ഇൻസ്റ്റഗ്രാമിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്‌തിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള ഏറ്റവും എളുപ്പത്തിലുള്ള മാർഗം മറ്റൊരു അക്കൗണ്ട് ഉപയോഗിച്ച് സെർച്ച് ചെയ്യുകയാണ്. 

Read More : കൂടുതല്‍ സ്വകാര്യത ഉറപ്പാക്കി വാട്‌സ്ആപ്പ്; 'അത്തരം ആശങ്കകള്‍ ഇനി വേണ്ട'

Follow Us:
Download App:
  • android
  • ios