Asianet News MalayalamAsianet News Malayalam

വര്‍ഷം '13 മാസം' പരിപാടി ഇനി വേണ്ട; മൊബൈല്‍ ഉപയോക്താക്കള്‍ക്ക് നല്ലകാലം.!

കുറഞ്ഞത് ഒരു പ്ലാൻ വൗച്ചർ (പിവി), ഒരു പ്രത്യേക താരിഫ് വൗച്ചർ (എസ്ടിവി), ഒരു കോംബോ വൗച്ചർ (സിവി) എന്നിവയെങ്കിലും  ചെയ്യണമെന്ന തങ്ങളുടെ നിർദേശം എല്ലാ മൊബൈൽ ഓപ്പറേറ്റർമാരും പാലിച്ചിട്ടുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അറിയിച്ചു.

In line with Trai directive all mobile operators offering 30 day plans
Author
First Published Sep 14, 2022, 2:56 PM IST

ദില്ലി: മൊബൈല്‍ ഉപയോക്താക്കള്‍ക്ക്  28 ദിവസത്തെ റീചാർജ് പ്ലാനുകൾ ഇനിയുണ്ടാകില്ല . ഒരു മാസം എന്നാൽ ടെലികോം കമ്പനികളുടെ ഡയറികളിലും ഇനി 30 ദിവസം തന്നെയായിരിക്കും. 30 ദിവസം വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ച് രാജ്യത്തെ ടെലികോം കമ്പനികൾ രംഗത്തെത്തി. ഇതൊടൊപ്പം ഒരേ ദിവസം തന്നെ പുതുക്കാന്‌ സാധിക്കുന്ന  റീച്ചാർജ് പ്ലാനുകളും കമ്പനികൾ അവതരിപ്പിച്ചു.

ഒരു മാസത്തെ പ്ലാൻ എന്ന നിലയിൽ 28 ദിവസത്തെ പ്ലാനാണ് ഇതുവരെ ലഭ്യമാക്കിയിരുന്നത്. ഇത്തരത്തിർ 13 തവണ ഒരു വർഷം റീചാർജ് ചെയ്യേണ്ടി വരും. ഇത് കമ്പനിയ്ക്ക് അധികം ലാഭം നേടിക്കൊടുക്കും. ഇതിന് എതിരെ നേരത്തെ ഉപഭോക്താക്കൾ രംഗത്തെത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് കമ്പനി പുതിയ മാറ്റത്തിന് തയ്യാറെടുത്തിരിക്കുന്നത്.

30 ദിവസവും, 31 ദിവസവും മാറി മാറി വരുന്ന മാസങ്ങളിൽ ഒരേ തീയ്യതി നിശ്ചയിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല. ഫെബ്രുവരിയിൽ 28 ദിവസങ്ങളും 29 ദിവസങ്ങളും  വരാറുണ്ട് എന്നതും ശ്രദ്ധേയമാണ്. ഈ പ്രശ്‌നം പരിഹരിക്കാനായി എല്ലാ മാസവും അവസാന ദിവസം പുതുക്കാൻ സാധിക്കുന്ന പ്ലാനുകൾ വേണമെന്നാണ് ട്രായിയുടെ നിർദേശം.

കുറഞ്ഞത് ഒരു പ്ലാൻ വൗച്ചർ (പിവി), ഒരു പ്രത്യേക താരിഫ് വൗച്ചർ (എസ്ടിവി), ഒരു കോംബോ വൗച്ചർ (സിവി) എന്നിവയെങ്കിലും  ചെയ്യണമെന്ന തങ്ങളുടെ നിർദേശം എല്ലാ മൊബൈൽ ഓപ്പറേറ്റർമാരും പാലിച്ചിട്ടുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അറിയിച്ചു. എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാനാവുന്ന 30 ദിവസത്തെ വൗച്ചറുകൾ മൊബൈൽ ഓപ്പറേറ്റർമാരുടെ വെബ്‌സൈറ്റുകളിൽ ലഭ്യമാണെന്നും ഉപഭോക്താക്കൾക്ക് അവ സബ്‌സ്‌ക്രൈബ് ചെയ്യാമെന്നും റഗുലേറ്റർ പറഞ്ഞു.

ജനുവരിയിലാണ് ട്രായ് ടെലികമ്മ്യൂണിക്കേഷൻ താരിഫ് ഓർഡറിൽ ഭേദഗതികൾ വരുത്തിയത്. ഓപ്പറേറ്റർമാർ 30 ദിവസത്തെ വൗച്ചറുകളും പ്രതിമാസം പുതുക്കാവുന്ന പ്രീപെയ്ഡ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇനി മുതൽ പ്രീപെയ്ഡ് വരിക്കാർക്ക് പോസ്റ്റ്പെയ്ഡ് പോലെയുള്ള ബില്ലിംഗ് സൈക്കിളുകൾ പ്രയോജനപ്പെടുത്താൻ കഴിയും. ട്രായ് ഓർഡർ ലഭിക്കുന്നതിന് മുൻപ് ടെലികോം കമ്പനികൾ 28/56/84 ദിവസം സാധുതയുള്ള പ്രീപെയ്ഡ് താരിഫ് പാക്കുകളാണ് വാഗ്ദാനം ചെയ്തിരുന്നത്.

വാട്ട്സ്ആപ്പ് കോളുകള്‍ അടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ട്രായില്‍ നിന്നും നിര്‍ദേശം തേടി

പെട്ടെന്ന് ഡൗൺലോഡ് ചെയ്യണോ? ജിയോ തന്നെ വേണമെന്ന് ഉപയോക്താക്കൾ

Follow Us:
Download App:
  • android
  • ios