Asianet News MalayalamAsianet News Malayalam

ഈ 13 ആപ്പുകൾ ഫോണിലുണ്ടെങ്കിൽ ഫോട്ടോകളും വിവരങ്ങളും ചോരും, ഫോണുകളുടെ നിയന്ത്രണം വരെ നഷ്ടമായേക്കും

ഉടമയുടെ അനുമതിയോ അറിവോ ഇല്ലാതെ ഉപകരണങ്ങളിലെ വിവരങ്ങള്‍ ചോരാനും മറ്റ് കാര്യങ്ങള്‍ ഫോണ്‍ ഉപയോഗിച്ച് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

photos and date in mobile devices will get compromised if any of these 13 android applications installed afe
Author
First Published Jan 1, 2024, 6:19 PM IST

ആണ്‍ട്രോയിഡ് ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനും ഉപകരണങ്ങളുടെ നിയന്ത്രണം പോലും ഉപയോക്താവില്‍ നിന്ന് തട്ടിയെടുക്കാനും സാധ്യതയുള്ള ഏതാനും ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ McAfee. പ്രത്യക്ഷത്തില്‍ ഉപകാരപ്രദമെന്ന് തോന്നുന്ന ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവ സമാന്തരമായി ഫോണില്‍ മറ്റ് ചില പ്രവൃത്തികൾ കൂടി നടത്തും. ഉപയോക്താവ് അറിയാതെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇത്തരം  ആപ്പുകള്‍ സോഷ്യല്‍ എഞ്ചിനീയറിങ് രീതികള്‍ ഉപയോഗിച്ച് ഫോണിലെ വിവിധ പെര്‍മിഷനുകള്‍ നേടുകയും ശേഷം അതുമായി ബന്ധപ്പെട്ടിരിക്കുന്ന കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെര്‍വറുമായി ആശയവിനിമയം നടത്തി ഇവയുടെ നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യും.

ഉപയോക്താക്കള്‍ അറിയാതെ ഫോണിലേക്ക് മറ്റ് പ്രോഗ്രാമുകള്‍ ഡൗണ്‍ലോ‍ഡ് ചെയ്യാനും അതുവഴി ഉപകരണങ്ങളുടെ മുഴുവന്‍ നിയന്ത്രണവും കരസ്ഥമാക്കാനും ഇവയ്ക്ക് സാധിക്കും. ഫോണിലുള്ള ചിത്രങ്ങളും മറ്റ് വിവരങ്ങളും ചോര്‍ത്തിയെടുക്കുക, പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുന്നത് പോലെയുള്ള സാമ്പത്തിക ലക്ഷ്യങ്ങളോടെയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ ഇത്തരം ആപ്പുകളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവാം എന്നാണ് മുന്നറിയിപ്പ്. ഉടമയുടെ അനുമതിയോ അറിവോ ഇല്ലാതെ ഉപകരണങ്ങളിലെ വിവരങ്ങള്‍ ചോരാനും ഇതിന് പുറമെ മറ്റ് കാര്യങ്ങള്‍ ഫോണ്‍ ഉപയോഗിച്ച് ചെയ്യപ്പെടാനും സാധ്യതയുള്ളതിനാല്‍ ഇത്തരം ആപ്പുകള്‍ എത്രയും വേഗം ഫോണുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് സൈബര്‍ സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

McAfeeയുടെ പട്ടികയിലുള്ള 13 ആണ്‍ട്രോയിഡ് ആപ്പുകള്‍ ഇവയാണ്.
1. Essential Horoscope for Android
2. 3D Skin Editor for PE Minecraft
3. Logo Maker Pro 
4. Auto Click Repeater
5. Count Easy Calorie Calculator
6. Sound Volume Extender
7. LetterLink
8. Numerology: Personal horoscope & number predictions
9. Step Keeper: Easy Pedometer
10. Track Your Sleep 
11. Sound Volume Booster 
12. Astrological Navigator: Daily Horoscope & Tarot
13. Universal Calculator 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios