റെഡ്മീ കെ50ഐ ഇന്ത്യൻ വിപണിയിൽ റെഡ്മി നോട്ട് 11T പ്രോ+  റീബ്രാൻഡഡ് ചെയ്താണ് എത്തുന്നത്.  മീഡിയടെക് ഡൈമെൻസിറ്റി 8100 ചിപ്‌സെറ്റ്, ട്രിപ്പിൾ ക്യാമറ സജ്ജീകരണം എന്നീ പ്രത്യേകതകളും ഈ ഫോണിനുണ്ട്.

റെഡ്മീയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ റെഡ്മീ കെ 50 ഐ (Redmi K50i) ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ വൻ ജനപ്രീതി നേടിയ റെഡ്മി കെ 20 സീരീസിന് ശേഷം ഷവോമിയുടെ സബ് ബ്രാന്‍റായ റെഡ്മീയില്‍ നിന്നും എത്തുന്ന ആദ്യത്തെ കെ സീരീസ് സ്മാർട്ട്‌ഫോണാണ് റെഡ്മി കെ 50ഐ. റെഡ്മീ കെ50ഐ ഇന്ത്യൻ വിപണിയിൽ റെഡ്മി നോട്ട് 11T പ്രോ+ റീബ്രാൻഡഡ് ചെയ്താണ് എത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 8100 ചിപ്‌സെറ്റ്, ട്രിപ്പിൾ ക്യാമറ സജ്ജീകരണം എന്നീ പ്രത്യേകതകളും ഈ ഫോണിനുണ്ട്.

അടിസ്ഥാന 6GB റാം + 128GB സ്റ്റോറേജ് വേരിയന്റിന് 25,999 രൂപ മുതൽ റെഡ്മീ കെ50ഐ ഇന്ത്യയിൽ ഇറങ്ങുന്നത്. 8 ജിബി റാം +256 ജിബി സ്റ്റോറേജ് വേരിയന്റിന് 28,999 രൂപയാണ് വില. ജൂലൈ 23 മുതൽ ഈ മോഡലുകള്‍ വിൽപ്പനയ്‌ക്കെത്തും, ആമസോൺ, എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ, ക്രോമ, മറ്റ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ ഇവ ലഭിക്കും. 

ഈ ഫോണിന് നല്‍കുന്ന ആദ്യ ഓഫറുകള്‍ പ്രകാരം, ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് ഈ ഫോണിന്‍റെ ഇഎംഐ പർച്ചേസിന് 3,000 രൂപ വരെ കിഴിവ് റെഡ്മി ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ, 2,500 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉണ്ട്. ഇത് ഉപയോഗിക്കുന്നവര്‍ക്ക് റെഡ്മീ കെ50ഐ 20,499 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. 

ഫോണിന്‍റെ പ്രത്യേകതയിലേക്ക് വന്നാല്‍ റെഡ്മി കെ50 ഐ 5Gയില്‍ 6.6 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ സ്ക്രീന്‍. 144ഹെര്‍ട്സ് റീഫ്രഷ് റൈറ്റ്, 270Hz ടച്ച് റെസ്‌പോൺസ് റേറ്റ്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍ എന്നി പ്രത്യേകതയോടെയാണ് എത്തുന്നത്. 8 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഈ ഫോണിനുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 8100 ചിപ്‌സെറ്റ് ഫോണിന്‍റെ കരുത്ത് നിര്‍ണ്ണയിക്കുന്നു. 67വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,080 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിനുള്ളത്.

ക്യാമറ പ്രത്യേകതയിലേക്ക് വന്നാല്‍ റെഡ്മീ കെ 50 ഐയ്ക്ക് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. അതിൽ 64-മെഗാപിക്സൽ പ്രൈമറി സാംസങ് ISOCELL ഷൂട്ടർ, 8-മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2-മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്നു. 16 മെഗാപിക്സൽ സെൽഫി സ്നാപ്പര്‍ ഈ ഫോണിന്‍റെ മുന്നില്‍ ലഭിക്കും. 

വിവോ ടി1എക്സ് ഇന്ത്യയിലേക്ക്; അത്ഭുതപ്പെടുത്തുന്ന വില, പ്രത്യേകതകള്‍

ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് യുവതിക്ക് വാട്സ്ആപില്‍ മെസേജ് അയച്ചു; പ്രവാസി അറസ്റ്റില്‍