Asianet News MalayalamAsianet News Malayalam

മസ്ക് - ട്വിറ്റര്‍ കേസ് ഒക്ടോബറില്‍ 17ന് ആരംഭിക്കും; വാദങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി മസ്കും ട്വിറ്ററും

ലോകത്തിലെ ഏറ്റവും ധനികനും ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവുമായ മസ്‌കിന്‍റെ അഭിഭാഷകർ ട്വിറ്ററിന്‍റെ ആവശ്യത്തോട്  പ്രതികരിച്ചിട്ടില്ല.രേഖകൾക്കായുള്ള തന്‍റെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതിൽ ട്വിറ്റര്‍ കാലതാമസം വരുത്തിയെന്ന മസ്‌കിന്റെ അവകാശവാദങ്ങളും ട്വിറ്റർ തള്ളിക്കളഞ്ഞിട്ടുണ്ട്.

Twitter Agreeable to October 17 Elon Musk Trial
Author
San Francisco, First Published Jul 28, 2022, 10:23 PM IST

സന്‍ഫ്രാന്‍സിസ്കോ: ഒക്ടോബര്‍ 17 ന് വിചാരണ ആരംഭിക്കാമെന്നുള്ള എലോണ്‍ മസ്കിന്‍റെ വാദത്തെ എതിര്‍ക്കാതെ ട്വിറ്റര്‍. എന്നാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ കേസിന്‍റെ വിചാരണ തീര്‍ക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍. ട്വിറ്റർ വ്യാജ അക്കൗണ്ടുകളെ തെറ്റായി ചിത്രീകരിച്ചുവെന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം പൂർത്തിയാക്കാൻ തനിക്ക് സമയം ആവശ്യമാണെന്ന് മസ്‌ക് പറഞ്ഞത് കരാര്‍ വ്യവസ്ഥ ലംഘനമാണെന്ന് ട്വിറ്റര്‍ പറഞ്ഞു. 

ആദ്യം അടുത്ത ഫെബ്രുവരിയിൽ വിചാരണ എന്നാണ് മസ്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് മാസത്തിനുള്ളിൽ നടപടികൾ ആരംഭിക്കുമെന്ന് ഒരു ജഡ്ജി വിധിച്ചതിനെത്തുടർന്ന് ഒക്ടോബർ 17  മുതല്‍ വിചാരണ നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. ഡെലവെയർ കോർട്ട് ഓഫ് ചാൻസറിയിലെ ജഡ്ജി കാതലീൻ മക്കോർമിക് ഉത്തരവ് പ്രകാരം ട്വിറ്ററിന്‍റെ ആവശ്യമായ അഞ്ച് ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാന്‍ സഹകരിക്കുമെന്ന് മസ്ക് ഉറപ്പ് നൽകിയിട്ടില്ലെന്ന് കോടതി ഫയലിംഗിൽ പറയുന്നു.

ലോകത്തിലെ ഏറ്റവും ധനികനും ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവുമായ മസ്‌കിന്‍റെ അഭിഭാഷകർ ട്വിറ്ററിന്‍റെ ആവശ്യത്തോട്  പ്രതികരിച്ചിട്ടില്ല.രേഖകൾക്കായുള്ള തന്‍റെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതിൽ ട്വിറ്റര്‍ കാലതാമസം വരുത്തിയെന്ന മസ്‌കിന്റെ അവകാശവാദങ്ങളും ട്വിറ്റർ തള്ളിക്കളഞ്ഞിട്ടുണ്ട്. ട്വിറ്ററിന്റെ ഓഹരികൾ ബുധനാഴ്ച 1.3 ശതമാനം ഉയർന്ന് 39.85 ഡോളറായി (ഏകദേശം 3,100 രൂപ) ക്ലോസ് ചെയ്തു. ഒരു ഓഹരി 54.20 ഡോളറിന് (ഏകദേശം 4,300 രൂപ) എന്ന നിരക്കില്‍ ഏറ്റെടുക്കാമെന്ന് മസ്ക് മുന്‍പ് പറഞ്ഞിരുന്നത്.

ട്വിറ്ററുമായുള്ള കരാറിൽനിന്നു പിന്മാറുകയാണെന്ന് മസ്‌ക് അറിയിച്ചത് ജൂലൈ എട്ടിനാണ്. ട്വിറ്റർ കാണിച്ച കണക്കുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള കാര്യങ്ങളെ കുറിച്ചാണ് മസ്‌ക് ചൂണ്ടിക്കാണിച്ചത്. കരാറിലും ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം നൽകണമെന്ന വ്യവസ്ഥ നിലവിലുണ്ട്. ഇത് കമ്പനി അംഗീകരിക്കുന്നില്ലെന്നായിരുന്നു മസ്കിന്റെ അഭിഭാഷകന്റെ വാദം. 

സെപ്റ്റംബർ 19നാണ് കേസിന്റെ വിചാരണ തുടങ്ങണം എന്നാണ് ട്വിറ്റർ അഭ്യർഥിച്ചിരിക്കുന്നത്. തങ്ങളുടെ വാദം സ്ഥാപിക്കാൻ നാലു ദിവസം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കോടതി അഞ്ചുദിവസമാണ് അനുവദിച്ചിരിക്കുന്നത്. കരാർ നടപ്പിലാക്കാൻ 2023 ഏപ്രിൽ വരെ സമയമുണ്ട്.  അതിവേഗ തീർപ്പാക്കൽ ആവശ്യമില്ലെന്നാണ് മസ്‌കിന്റെ അഭിഭാഷകൻ ആൻഡ്രു റോസ്മാൻ വാദിച്ചിരിക്കുന്നത്. 

വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ ട്വീറ്റർ നൽകുന്നില്ലെന്ന് എലോൺ മസ്ക് മുൻപ് പറഞ്ഞിരുന്നു. അതുകൊണ്ട് ട്വീറ്റർ ഏറ്റെടുക്കാനുള്ള  കരാറിൽ നിന്ന് താൻ പിന്മാറുമെന്ന് മസ്ക് നേരത്തെ സൂചിപ്പിച്ചിരുന്നു. അന്ന് ആകെയുള്ള അക്കൗണ്ടിൽ അഞ്ചു ശതമാനത്തിൽ താഴെയാണ് ട്വീറ്ററിലെ വ്യാജ അക്കൗണ്ടെന്നായിരുന്നു ട്വീറ്ററിന്റെ സ്ഥീരികരണം. 

എന്നാലത് തെറ്റാണെന്നും 20 ശതമാനത്തോളം വ്യാജ അക്കൗണ്ടുണ്ട് എന്നുമാണ് മസ്ക് പറഞ്ഞത്.ട്വിറ്റർ അക്കൗണ്ടുകളിലെ വ്യാജന്റെയും യഥാർഥ അക്കൗണ്ടുകളുടെയും കണക്ക് കൊടുത്തില്ല എങ്കിൽ കമ്പനി വാങ്ങാനുള്ള കരാറിൽ നിന്ന് പിന്മാറുമെന്നാണ് അഭിഭാഷകൻ മുഖേന അയച്ച മെയിലിൽ മസ്ക് പറഞ്ഞു. 
 

സുശാന്ത് സിംഗിന്‍റെ ചിത്രം വച്ച് ടീഷര്‍ട്ട് വിറ്റ് ആമസോണും ഫ്ലിപ്പ്കാര്‍ട്ടും പെട്ടു; ബഹിഷ്കരണ ആഹ്വാനം

ഗൂഗിൾ സഹസ്ഥാപകന്റെ ഭാര്യയുമായി ബന്ധം? പ്രതികരണവുമായി ഇലോൺ മസ്ക്

Follow Us:
Download App:
  • android
  • ios