Asianet News MalayalamAsianet News Malayalam

പെഗാസസ് അടക്കം മാല്‍വെയറുകളെ നേരിടാന്‍ അരയും തലയും മുറുക്കി വാട്ട്സ്ആപ്പ്

ആപ്പിൽ ഉടനീളമുള്ള നടക്കുന്ന സംഭഷണങ്ങളില്‍ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് കൃത്യമായി പാലിക്കപ്പെടുന്നു എന്ന് അറിയാന്‍ വാട്ട്സ്ആപ്പ് നിരവധി ക്രിപ്‌റ്റോഗ്രാഫിക് കീകൾ ഉപയോഗിക്കുന്നുണ്ട്. 

WhatsApp adds feature to prevent Pegasus-type malware attack vvk
Author
First Published Apr 15, 2023, 7:57 AM IST

സന്‍ഫ്രാന്‍സിസ്കോ: വാട്ട്സ്ആപ്പ് പോലുള്ള ആപ്പുകളില്‍ പെഗാസസ് പോലുള്ള മാല്‍വെയര്‍ വച്ച് നടത്തിയ ചാര പ്രവര്‍ത്തനം വലിയ വാര്‍ത്തയായിരുന്നു. ഇത്തരം ആക്രമങ്ങളെ തടയാന്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുകയാണ് വാട്ട്സ്ആപ്പ്. ഒരു ഉപയോക്താവിന് സ്വന്തം അക്കൌണ്ട് എത്രത്തോളം സൂരക്ഷിതമാണ് എന്ന് പരിശോധിക്കാന്‍ ഇത് അവസരം ഒരുങ്ങും

“ഒരു വൈറസ് കമ്പ്യൂട്ടറിനെ ബാധിക്കുന്ന അതേ രീതിയിൽ മൊബൈൽ ഫോണിനെ ബാധിക്കുന്ന മാല്‍വെയറുകള്‍ ആങ്കയുണ്ടാക്കുന്ന കാര്യമാണ്. ഉപയോക്താവിന്റെ അറിവോ അനുവാദമോ ഇല്ലാതെ ഒരു സന്ദേശം അയച്ച് അക്കൗണ്ട് ടേക്ക് ഓവർ (ATO) ആക്രമണങ്ങൾ ഇത്തരം മാല്‍വെയറുകള്‍ ഉപയോഗിച്ച് നടത്തുന്നുണ്ട്. വാട്ട്‌സ്ആപ്പിലെ അംഗങ്ങലുടെ അക്കൗണ്ടുകളും വിവരങ്ങളും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി എടിഒ ആക്രമണങ്ങൾ തടയാൻ സഹായിക്കുന്നതിന് ഉപകരണ പരിശോധന എന്ന പുതിയ സുരക്ഷാ നടപടി വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നു. ഉപകരണ പരിശോധന മാല്‍വെയര് അക്രമകാരികളുടെ അക്രമണ സാധ്യത ഇല്ലാതാക്കുന്നു. അതേസമയം ഇരയെ അവരുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് തടസ്സമില്ലാതെ ഉപയോഗിക്കാൻ അനുവദിക്കുന്നു ” വാട്ട്സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

ആപ്പിൽ ഉടനീളമുള്ള നടക്കുന്ന സംഭഷണങ്ങളില്‍ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് കൃത്യമായി പാലിക്കപ്പെടുന്നു എന്ന് അറിയാന്‍ വാട്ട്സ്ആപ്പ് നിരവധി ക്രിപ്‌റ്റോഗ്രാഫിക് കീകൾ ഉപയോഗിക്കുന്നുണ്ട്. വിശ്വസനീയമായ ഒരു കണക്ഷൻ പുനഃസ്ഥാപിക്കുന്നതിന് വാട്ട്‌സ്ആപ്പ് സെർവറിലേക്ക് കണക്റ്റുചെയ്യാൻ ഒരു വാട്ട്‌സ്ആപ്പ് ഉപയോക്താവിനെ അനുവദിക്കുന്ന കീയാണ് ഓതന്‍റിക്കേഷന്‍ കീ. ആപ്പ് ഓണാക്കുമ്പോഴെല്ലാം പാസ്‌വേഡ്, പിൻ, എസ്എംഎസ് കോഡ് അല്ലെങ്കിൽ മറ്റ് ക്രെഡൻഷ്യലുകൾ നൽകാതെ തന്നെ വാട്ട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നത് ഈ കീ കാരണമാണ്.

ഉപയോക്താവിന്‍റെ മൊബൈലില്‍ മാല്‍വെയര്‍ ആക്രമണം ഉണ്ടായാല്‍. മാല്‍വെയര്‍ വാട്ട്സ്ആപ്പിന്‍റെ ഓതന്‍റിക്കേഷന്‍ കീ കവരാനും  ആൾമാറാട്ടം നടത്താനും സ്‌പാം, സ്‌കാമുകൾ, ഫിഷിംഗ് ശ്രമങ്ങൾ നടത്താനും സാധ്യതയുണ്ട്. ഈ സാഹചര്യം തിരിച്ചറിയാനും ഉപയോക്താവിന്റെ അക്കൗണ്ട് തടസ്സങ്ങളില്ലാതെ സംരക്ഷിക്കാനും വാട്ട്സ്ആപ്പിന്‍റെ ഡിവൈസ് വെരിഫിക്കേഷന്‍ സഹായിക്കുമെന്നാണ് വാട്ട്സ്ആപ്പ് ബ്ലോഗ് പോസ്റ്റില്‍ പറയുന്നത്.

ഒരോ വ്യക്തിയും വാട്ട്സ്ആപ്പ് ആപ്പ് ഉപയോഗിച്ച് അയക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നതും, പ്രതികരിക്കുന്നതും അടിസ്ഥാനമാക്കിയാണ് വാട്ട്സ്ആപ്പ് ഡിവൈസ് വെരിഫിക്കേഷന്‍ ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ  ആർക്കെങ്കിലും ഒരു സന്ദേശം ലഭിക്കുമ്പോൾ, അവരുടെ വാട്ട്‌സ്ആപ്പ് ക്ലയന്റ് ഉണർന്ന് വാട്ട്‌സ്ആപ്പ് സെർവറിൽ നിന്ന് ഓഫ്‌ലൈൻ സന്ദേശം വീണ്ടെടുക്കുന്നു. ഇത്തരം ഒരു പ്രവര്‍ത്തനം മാല്‍വെയറിന് സാധ്യമാകില്ല എന്നതിനാല്‍ തന്നെ ഡിവൈസ് വെരിഫിക്കേഷന്‍ വാട്ട്സ്ആപ്പ് സുരക്ഷയ്ക്ക് മുതല്‍ക്കൂട്ടാണെന്ന് വാട്ട്സ്ആപ്പ് പറയുന്നു. 

ചില ഉപയോക്താക്കളുടെ ഫോണുകളിൽ അവരുടെ ഉപയോഗം ട്രാക്ക് ചെയ്യുന്നതിനായി പെഗാസസ് എന്ന മാൽവെയര്‍ ഉപയോഗിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വാട്ട്‌സ്ആപ്പിന്റെ നീക്കം.

കോൺടാക്ടുകൾ എഡിറ്റും സേവും ചെയ്യാം ; ഫീച്ചറുമായി വാട്ട്സ്ആപ്പ്

പ്ലേ വൺസ് ഓഡിയോ ഫീച്ചറുമായി വാട്ട്സ്ആപ്പ്; പ്രത്യേകത ഇങ്ങനെ

Follow Us:
Download App:
  • android
  • ios