Asianet News MalayalamAsianet News Malayalam

ഷവോമി ഫോണുകളില്‍ നിന്നും അത് ഒഴിവാക്കുന്നു; ഉപയോഗിക്കുന്നവര്‍ അറിയേണ്ടത്.!

ഷവോമി പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുമെന്ന സൂചനയുമുണ്ട്.  എന്നാൽ തീയതി പുറത്തുവിട്ടിട്ടില്ല. ഒക്ടോബർ 24 ന് സ്‌നാപ്ഡ്രാഗൺ 8ജെൻ 3 പ്രൊസസർ അവതരിപ്പിച്ചു കഴിഞ്ഞതിന് ശേഷമായിരിക്കും പുതിയ ഫോണുകൾ പുറത്തിറക്കുക എന്നാണ് സൂചന.

Xiaomi announces new OS called HyperOS goodbye to MIUI after 13 years vvk
Author
First Published Oct 18, 2023, 10:46 AM IST

ദില്ലി: ഷവോമിയുടെ ഫോണുകൾ ഇതുവരെ പ്രവർത്തിച്ചിരുന്ന കസ്റ്റം ഒഎസിനോട് വൈകാതെ കമ്പനി ​ഗുഡ്ബൈ പറയും. കഴിഞ്ഞ 13 വർഷമായി ഷവോമിയുടെ ഫോണുകളെല്ലാം പ്രവർത്തിച്ചിരുന്നത് ആൻഡ്രോയിഡ് അധിഷ്ടിതമായ എംഐയുഐ (MIUI) എന്ന കസ്റ്റം ഒഎസിലാണ്. 

കഴിഞ്ഞ മാർച്ചിലാണ് ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 14 പുറത്തിറക്കിയത്. ഷാവോമി 13 പ്രോയിലാണ് ആദ്യമായി പുതിയ ഒഎസ് അവതരിപ്പിച്ചത്. പുതിയ ഒഎസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പഴയ ഒഎസിനോട് ​ഗുഡ്ബൈ പറയാൻ ഷവോമി തയ്യാറെടുക്കുന്നത്. 

ഹൈപ്പർ ഒഎസ് (Hyper OS) എന്നാണ്  പുതിയ ഒഎസിന്റെ പേര്. ഷാവോമി സിഇഒ ലെയ് ജുൻ ആണ് പുതിയ സോഫ്റ്റ് വെയർ പുറത്തിറക്കുന്ന വിവരം സമൂഹമാധ്യമങ്ങൾ വഴി പ്രഖ്യാപിച്ചത്. പുതിയ ഒഎസിന്റെ പേര് അല്ലാതെ മറ്റൊരു വിവരവും പുറത്തുവിട്ടിട്ടില്ല. ഷാവോമി 14 ൽ പുതിയ ഒഎസ് ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 

ആൻഡ്രോയിഡും കമ്പനി സ്വയം വികസിപ്പിച്ചെടുത്ത വെലാ സിസ്റ്റവും (Vela System) അടിസ്ഥാനമാക്കിയാണ് പുതിയ ഒഎസ് അവതരിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമണ്. വരാനിരിക്കുന്ന കോടിക്കണക്കിന് ഉപകരണങ്ങളും കണക്ഷനുകളും ലക്ഷ്യമിട്ടാണ് പുതിയ ഒഎസ് ഒരുക്കിയിരിക്കുന്നത്. 

സമൂഹമാധ്യമമായ വെയ്‌ബോയിൽ പങ്കുവെച്ച പോസ്റ്റിലാണ്  ലേ ജുൻ ഇതെക്കുറിച്ച് പറയുന്നത്. ഹൈപ്പർ ഒഎസ് കേവലം സ്മാർട്‌ഫോണുകൾക്ക് വേണ്ടി മാത്രമുള്ള ഒസ് ആയിരിക്കില്ല എന്നും പറയുന്നുണ്ട്. ഷാവോമിയുടെ മറ്റ് ഉപകരണങ്ങളിലും ഹൈപ്പർ ഒഎസിന്റെ സാന്നിധ്യമുണ്ടാവും.പഴയ ഒഎസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സപ്പോര്‍ട്ട് തുടരും എന്നാണ് ഷവോമി അറിയിക്കുന്നത്. 

ഷവോമി പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുമെന്ന സൂചനയുമുണ്ട്.  എന്നാൽ തീയതി പുറത്തുവിട്ടിട്ടില്ല. ഒക്ടോബർ 24 ന് സ്‌നാപ്ഡ്രാഗൺ 8ജെൻ 3 പ്രൊസസർ അവതരിപ്പിച്ചു കഴിഞ്ഞതിന് ശേഷമായിരിക്കും പുതിയ ഫോണുകൾ പുറത്തിറക്കുക എന്നാണ് സൂചന. നവംബർ 11 ന് മുമ്പ് ഫോൺ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.  ഷാവോമി 14, 14 പ്രോ സ്മാർട്‌ഫോണുകൾക്ക് യഥാക്രമം 6.4 ഇഞ്ച്, 6.7 ഇഞ്ച് സ്‌ക്രീൻ വലിപ്പത്തിലുള്ളതായിരിക്കും. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 യെക്കാൾ കൂടുതൽ ഫീച്ചറുകളോടെയാവും ഫോൺ എത്തുക എന്നും സൂചനയുണ്ട്. 

ഇന്ത്യക്കാർക്ക് പുതിയ നിയന്ത്രണങ്ങളുമായി സ്‌പോട്ടിഫൈ; നീക്കം ബാധിക്കുന്നത് ഇത്തരക്കാരെ

'വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതെ സുരക്ഷിതമാക്കണോ? വഴികളുണ്ട്'
 

Follow Us:
Download App:
  • android
  • ios