Asianet News MalayalamAsianet News Malayalam

വന്‍ വിലക്കുറവില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്‌ക്ക് ഷവോമി; ഓഫറുകള്‍ ഇങ്ങനെ

എംഐ 11 ലൈറ്റ് ഇതിനകം തന്നെ രാജ്യത്ത് മികച്ച അഭിപ്രായമുണ്ടാക്കിയിട്ടുണ്ട്. കൂടാതെ ഈ സ്വാതന്ത്ര്യദിന വില്‍പ്പനയില്‍ ഇത് 20,499 രൂപയ്ക്ക് വാങ്ങാം.

Xiaomi Independence Day Sale smartphones get massive discounts
Author
New Delhi, First Published Aug 6, 2021, 9:17 AM IST

വന്‍ ഡിസ്‌ക്കൗണ്ടോടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്‌ക്കൊരുങ്ങി ഷവോമി. ഇത് 2021 ഓഗസ്റ്റ് 9 വരെ തുടരും. വില്‍പ്പനയ്ക്കിടെ, സ്മാര്‍ട്ട് ടിവികള്‍, സ്മാര്‍ട്ട് വെയറബിള്‍സ്, ലൈഫ്‌സ്‌റ്റൈല്‍ ഗാഡ്‌ജെറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഷവോമി ഉല്‍പ്പന്നങ്ങള്‍ ഡിസ്‌ക്കൗണ്ടോടെ ലഭിക്കും. അടുത്തിടെ പുറത്തിറക്കിയ എംഐ 11 എക്‌സ്, എം 11 ലൈറ്റ് എന്നിവയാണ് വില്‍പ്പനയുടെ രണ്ട് പ്രധാന ആകര്‍ഷണങ്ങള്‍, ഇവ രണ്ടും ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടോടെ ലഭ്യമാണ്. 

എംഐ 11 ലൈറ്റ് ഇതിനകം തന്നെ രാജ്യത്ത് മികച്ച അഭിപ്രായമുണ്ടാക്കിയിട്ടുണ്ട്. കൂടാതെ ഈ സ്വാതന്ത്ര്യദിന വില്‍പ്പനയില്‍ ഇത് 20,499 രൂപയ്ക്ക് വാങ്ങാം. 21,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണിന്റെ അടിസ്ഥാന വേരിയന്റാണ് ഈ വിലയ്ക്ക് ലഭിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഷവോമി ഇന്ത്യയില്‍ എംഐ 11 ലൈറ്റ് 4ജി നിര്‍ത്തലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്, പിന്നീടത് കമ്പനി നിരസിച്ചിരുന്നു.

അതേസമയം, എംഐ 11 എക്‌സ് 25,999 രൂപയ്ക്കാണ് കമ്പനി വില്‍ക്കുന്നത്. ഇത് അടുത്തിടെ ആരംഭിച്ച മിഡ് പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളായ വണ്‍പ്ലസ് നോര്‍ഡ് 2, പോക്കോ എഫ് 3 ജിടി എന്നിവയേക്കാള്‍ വില കുറവാണ്. ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണില്‍ മികച്ച ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 ടീഇ വരുന്നു എന്നതാണ് വ്യത്യാസം. 120 ഹേര്‍ട്‌സ് അമോലെഡ് ഡിസ്‌പ്ലേ, 360 ഹേര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റ് എന്നിവയും ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതയാണ്. ഇപ്പോള്‍ വില്‍പ്പന സമയത്ത് എംഐ 10ഐ (വില 20,499 രൂപയില്‍ ആരംഭിക്കുന്നു), 
എംഐ 10ടി (വില 30,499 രൂപയില്‍ ആരംഭിക്കുന്നു), റെഡ്മി 9 (വില ആരംഭിക്കുന്നു 8,799 രൂപ) എന്നിവയും ഡിസ്‌ക്കൗണ്ടില്‍ ലഭിക്കും.
സ്മാര്‍ട്ട് ടിവികളില്‍ എംഐ ടിവി 4എക്‌സ് (43 ഇഞ്ച്) 28,999 രൂപയ്ക്ക് ലഭ്യമാണ്, ഈ വര്‍ഷത്തെ റെഡ്മീ സ്മാര്‍ട്ട് ടിവി എക്‌സ് 50 (50 ഇഞ്ച്) 36,999 രൂപയ്ക്ക് വില്‍ക്കുന്നു. ഷവോമിയുടെ 55 ഇഞ്ച് ക്യുഎല്‍ഇഡി സ്മാര്‍ട്ട് ടിവിയും ഷവോമി സ്വാതന്ത്ര്യദിന വില്‍പ്പനയില്‍ 58,999 രൂപയ്ക്ക് വില്‍ക്കുന്നു.

റെഡ്മി ഇയര്‍ബഡ്‌സ് 2 സി (999 രൂപയ്ക്ക് വില്‍ക്കുന്നു), എംഐ സ്മാര്‍ട്ട് ബാന്‍ഡ് 5 ബ്ലാക്ക് (2,299 രൂപയ്ക്ക് വില്‍ക്കുന്നു), എംഐ വാച്ച് റിവോള്‍വ് (7,249 രൂപയ്ക്ക്), എംഐ സ്മാര്‍ട്ട് സ്പീക്കര്‍, എല്‍ഇഡി ബള്‍ബ് കോംബോ പായ്ക്ക് എന്നിവയാണ് മറ്റ് ഡീലുകള്‍. ഇത് 2,999 രൂപയ്ക്ക് വില്‍ക്കുന്നു). ഉപഭോക്താക്കള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങിയാല്‍ എല്ലാ എംഐ സ്മാര്‍ട്ട്‌ഫോണുകളിലും 3,000 രൂപ ഡിസ്‌ക്കൗണ്ടില്‍ ലഭിക്കും. അതുപോലെ, എല്ലാ സ്മാര്‍ട്ട് ടിവികള്‍ക്കും 7500 രൂപയുടെ അധിക ഡിസ്‌ക്കൗണ്ട് ലഭിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios