ഒരു അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ മനോഹരമായ രംഗമാണ് ഇന്‍റര്‍നെറ്റില്‍ ഇപ്പോള്‍ തരംഗം. അമ്മ തന്‍റെ മകള്‍ക്ക് മിഠായി നല്‍കുന്നതാണ് വീഡിയോ. ഇതിലെന്താണ് ഇത്ര അത്ഭുതമെന്ന് അലോചിക്കുകയാണോ, അതൊക്കെ ഉണ്ട്. ഇരുവരുടെയും പ്രായം തന്നെ. 

107 വയസ്സുള്ള അമ്മയാണ് തന്‍റെ 84 വയസ്സുള്ള മകള്‍ക്ക് മിഠായി നല്‍കുന്നത്. തന്‍റെ പോക്കറ്റില്‍ നിന്ന് മിഠായി എടുത്ത് തൊട്ടടുത്തിരിക്കുന്ന മകളെ വിളിച്ച് നല്‍കുന്നു ഈ അമ്മ. മിഠായി കിട്ടിയതും അമ്മയുടെ 'കുഞ്ഞു'മകള്‍  സന്തോഷംകൊണ്ട് ചിരിക്കുന്നതും കാണാം. 

ലോകത്ത് ഏറ്റവും സന്തോഷിക്കുന്ന കുട്ടി എന്നാണ് വീഡിയോക്ക് നല്‍കിയിരിക്കുന്ന കുറിപ്പ്. ഒരു കല്യാണപ്പരിപാടിയില്‍ നിന്ന് കിട്ടിയ മിഠായിയാണ് ഈ അമ്മ കരുതിവച്ച് മകള്‍ക്ക് നല്‍കുന്നത്. പീപ്പിള്‍സ് ഡെയ്ലി ചൈനയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.