Asianet News MalayalamAsianet News Malayalam

മേഗന്‍ മാര്‍ക്കിള്‍ ആരാധിക്കുന്ന ആ കരുത്തുറ്റ 15 വനിതകള്‍ ഇവരാണ്

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശ്രദ്ധേയരായ സ്ത്രീകളെയാണ് 'വോഗ്' അവതരിപ്പിക്കുന്നത്.

15 women who are admired by Meghan Markle
Author
London, First Published Aug 21, 2019, 4:09 PM IST

ലണ്ടന്‍: ഹാരി രാജകുമാരന്‍റെ ഭാര്യയും മുന്‍  അഭിനേത്രിയുമായ മേഗന്‍ മാര്‍ക്കിളിന് ലോകമെമ്പാടും ആരാധകരുണ്ട്. ഹാരി - മേഗന്‍ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നതും മേഗന്‍ മാര്‍ക്കിള്‍ ലോകപ്രസിദ്ധ ലൈഫ്സ്റ്റൈല്‍ മാഗസിനായ 'വോഗി'ന്‍റെ സെപ്റ്റംബര്‍ ലക്കത്തില്‍ ഗസ്റ്റ് എഡിറ്ററായി എത്തുന്നതും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 'വോഗി'ന്‍റെ സെപ്റ്റംബര്‍ ലക്കത്തിലേക്കായി ലോകത്ത് മാറ്റങ്ങള്‍  സൃഷ്ടിക്കാന്‍ കഴിവുള്ളവരെന്ന് വിശ്വസിക്കുന്ന 15 സ്ത്രീകളെ തെരഞ്ഞെടുത്ത് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ് മേഗന്‍.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശ്രദ്ധേയരായ സ്ത്രീകളെയാണ് 'വോഗ്' അവതരിപ്പിക്കുന്നത്. മേഗന്‍ തെരഞ്ഞെടുത്ത 15 പേരുടെ പട്ടികയില്‍ ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്ന അഭിഭാഷക ലവേണ്‍ കോക്സുമുണ്ട്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോഗിന്‍റെ ഫീച്ചറില്‍ ഉള്‍പ്പെടുന്നതും ഇതാദ്യമായാണ്. 

മേഗന്‍ മാര്‍ക്കിള്‍ തെര‍ഞ്ഞെടുത്ത ആ 15 സ്ത്രീകള്‍ ഇവരാണ് 

1. ജസീന്ത ആര്‍ഡേന്‍, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

 2. ഗ്രേറ്റ തണ്‍ബര്‍ഗ്, കൗമാര പരിസ്ഥിതി പ്രവര്‍ത്തക

3. ജെയ്ന്‍ ഫൊണ്ട, നടി, സാമൂഹിക പ്രവര്‍ത്തക

 4. ലവേണ്‍ കോക്സ്, ട്രാന്‍സ്‍ജെന്‍ഡര്‍ അഭിഭാഷക

5. അദ്വോ അബൂഹ്, മാനസികാരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്നവര്‍

6. അദുത് അഖേ, മോഡല്‍, മുന്‍ അഭയാര്‍ത്ഥി

7. റംല അലി, മുന്‍ അഭയാര്‍ത്ഥി, മോഡല്‍

8. സിനീഡ് ബര്‍ക്, അഭിഭാഷക, സാമൂഹിക പ്രവര്‍ത്തക

9. ജെര്‍മ ചാന്‍, പ്രചാരക

10. സല്‍മ ഹയേക് പിനോള്‍ട്, വനിതാ വിമോചന പ്രവര്‍ത്തക

11. ഫ്രാന്‍കെസ്ക ഹേവാള്‍ഡ്, നര്‍ത്തകി

12.ജമീല ജമീല്‍,, ബോഡി പോസിറ്റിവിറ്റി പ്രചാരക

13. ചിമിന്‍ഡ അങ്കോസി അദിച്ചേ, എഴുത്തുകാരി

14. യാര ഷാഹിദി, വോട്ടവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍

15. ക്രിസ്റ്റി ടുലിങ്ടണ്‍ ബേണ്‍സ് സാമൂഹിക പ്രവര്‍ത്തക. 

Follow Us:
Download App:
  • android
  • ios