നാല് വര്‍ഷത്തോളം പ്രശ്നമില്ലെന്ന് കരുതിയ ഒരു സംഗതി പിന്നീട് ജീവന് തന്നെ ഭീഷണിയായി മാറിയതിന്‍റെ ഞെട്ടലിലാണ് ഇറ്റലിയിലെ ടുറിനില്‍ നിന്നുള്ള ഒരു അമ്പത്തിനാലുകാരി. 

പലപ്പോഴും നിത്യജീവിതത്തില്‍ നാം നേരിടുന്ന ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ നമ്മുടെ ശരീരത്തില്‍ നമ്മുടെ അറിവില്ലാതെ സംഭവിക്കുന്ന ഗുരുതരമായ എന്തെങ്കിലും മാറ്റങ്ങളുടെയോ അസുഖങ്ങളുടെയോ ലക്ഷണങ്ങളായി വരുന്നവയാകാം. എന്നാലിവ എന്താണെന്നോ എന്തുകൊണ്ടാണിവ ഉണ്ടായിരിക്കുന്നതെന്നോ കൃത്യമായി പരിശോധിക്കാതിരിക്കുന്നത് മുഖേന ഇത് ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്കാണ് നമ്മെ നയിക്കുക.

ഇത്തരത്തില്‍ നാല് വര്‍ഷത്തോളം പ്രശ്നമില്ലെന്ന് കരുതിയ ഒരു സംഗതി പിന്നീട് ജീവന് തന്നെ ഭീഷണിയായി മാറിയതിന്‍റെ ഞെട്ടലിലാണ് ഇറ്റലിയിലെ ടുറിനില്‍ നിന്നുള്ള ഒരു അമ്പത്തിനാലുകാരി. 

അടുത്തിടെയായി അടിവയറ്റില്‍ വലിയ ഭാരവും വേദനയും അനുഭവപ്പെട്ടുതുടങ്ങിയതോടെയാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഈ ലക്ഷണങ്ങള്‍ ഇവരെ അലട്ടാൻ തുടങ്ങി മാസങ്ങള്‍ പിന്നിട്ടിരുന്നു അപ്പോഴേക്ക്. 

എന്താണ് ഇവരുടെ പ്രശ്നമെന്ന് മനസിലാക്കാൻ വിശദ പരിശോധനകള്‍ നടത്തിയ ഡോക്ടര്‍മാര്‍ വൈകാതെ തന്നെ ഇതിന്‍റെ കാരണം കണ്ടെത്തി. സ്ത്രീയുടെ ഗര്‍ഭപാത്രത്തിനകത്ത് ഒരു ക്യാൻസറസ് ട്യൂമര്‍ വളര്‍ന്നിരിക്കുകയാണ്. അത് സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായി വളരെ വലുപ്പത്തിലേക്ക് എത്തിയിരിക്കുകയാണ്. ഏതാണ്ട് സ്ത്രീയുടെ വയറ് മുഴുവനായി നിറഞ്ഞുകിടക്കും വിധത്തിലേക്ക് അത് എത്തിയിരുന്നു. 

ഒടുവില്‍ സര്‍ജറിയിലൂടെ ഇത് നീക്കം ചെയ്തപ്പോഴാണ് ഏവരും അമ്പരന്നത്. 19 കിലോ തൂക്കം വരുന്നൊരു ട്യൂമറായിരുന്നുവത്രേ ഇത്. അപൂര്‍വമായാണ് ഇത്രയും വലുപ്പമുള്ള ട്യൂമര്‍ ഉണ്ടാകാറ്. മരണത്തില്‍ നിന്ന് രോഗി രക്ഷപ്പെട്ട് വരുന്നതും അപൂര്‍വം. എന്തായാലും സര്‍ജറിക്ക് ശേഷം ഇവര്‍ സുഖം പ്രാപിച്ച് വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

നാല് വര്‍ഷം മുമ്പ് ഇവരുടെ ഗര്‍ഭപാത്രത്തില്‍ ചെറിയൊരു മുഴ കണ്ടെത്തിയതാണ്. എന്നാലത് കൊണ്ട് മറ്റ് പ്രശ്നമൊന്നുമില്ല- സര്‍ജറിയുടെ ആവശ്യമില്ല എന്ന് കാണിച്ച് ഡോക്ടര്‍മാര്‍ ഇവരെ മടക്കി അയക്കുകയാണത്രേ ചെയ്തത്. ഇതേ മുഴയാണ് നാല് വര്‍ഷം കൊണ്ട് ഇരുന്ന് വലുപ്പം പ്രാപിച്ചത്. 

Also Read:- 'ഓറല്‍ സെക്സും തൊണ്ടയിലെ ക്യാൻസറും തമ്മില്‍ ബന്ധം!'

ആ 32000 പെൺകുട്ടികൾ കേരളത്തിൽ നിന്നാണെന്ന് പറയുന്നില്ലെന്ന് ബിജെപി സ​ഹയാത്രികൻ | Shabu Prasad