ഭംഗിയുളള അധരങ്ങളുടെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്. എന്നാല്‍ ഓരോ ആളുകളുടെയും സൗന്ദര്യസങ്കല്‍പ്പം വ്യത്യസ്ഥപ്പെട്ടിരിക്കുന്നു. ചുണ്ടുകളുടെ ആകൃതിയും വലുപ്പവും നിറവുമൊക്കെ സൗന്ദര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ സൗന്ദര്യശാസ്‌ത്രത്തിന്‍റെ സഹായത്തോടെ ഇവിടെയാരു 22കാരി വിദ്യാര്‍ത്ഥിനി ചെയ്തത് തന്‍റെ ചുണ്ടിന്‍റെ വലുപ്പം മൂന്നിരട്ടിയായി കൂട്ടുകയായിരുന്നു.

ബള്‍ഗാറിയ സ്വദേശിയായ ആന്‍ഡ്രിയയാണ് പതിനഞ്ച് തവണ പല തരത്തിലുളള ചികിത്സയിലൂടെ വലുപ്പം ചുണ്ടിന്‍റെ വലുപ്പം കൂട്ടിയത്. സോഫിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ ആന്‍ഡ്രിയ ഇതിന് വേണ്ടി വര്‍ഷങ്ങളായി നിരവധി ആസ്തറ്റിക്ക് (സൗന്ദര്യശാസ്ത്രത്തെ സംബന്ധിച്ച) ക്ലിനിക്കുകളില്‍ കയറിയിറങ്ങി. 

വലുപ്പം കൂട്ടാനായി hyaluronic acid ആണ് ആന്‍ഡ്രിയയുടെ ചുണ്ടില്‍ കുത്തിവെച്ചത്. വലുപ്പം കൂടുതലുളള ചുണ്ടുകള്‍ തനില്‍ വലിയ ആത്മവിശ്വാസം ആണ് പകര്‍ന്നുതരുന്നതെന്നും ഇതാണ് തനിക്ക് കൂടുതല്‍ ചേരുന്നതെന്നുമാണ് ആന്‍ഡ്രിയ പറയുന്നത്. ചെറുപ്പം മുതലുളള ആഗ്രഹമായിരുന്നു വലുപ്പമുളള ചുണ്ട് സ്വന്തമാക്കുക എന്നത്. വലിയ ചുണ്ടുകളാണ് എന്നെ സുന്ദരിയാക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നും ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു. 

11,875 രൂപയാണ് ഓരോ ചികിത്സയ്ക്കായും ആന്‍ഡ്രിയ ചിലവാക്കിയിരുന്നത്. വലുപ്പം കൂട്ടിയതിന് ശേഷമുളള ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്നതെന്നും അവര്‍ പറയുന്നു. 

എന്നാല്‍ ചിലര്‍ പരിഹസിക്കാറുമുണ്ട്. അതൊന്നും താന്‍ കാര്യമാക്കാറില്ല. എനിക്ക് ഇപ്പോഴുള്ള എന്‍റെ ചുണ്ടുകളാണ് ഇഷ്ടം. മറ്റുളളവരുടെ അഭിപ്രായങ്ങള്‍ക്ക് അവിടെ പ്രസക്തിയില്ല എന്നും ആന്‍ഡ്രിയ പറഞ്ഞു. വലുപ്പമുളള ചുണ്ടാണ് ഫാഷന്‍ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.