Asianet News MalayalamAsianet News Malayalam

വയറ്റിലുള്ളത് ഇരട്ടക്കുഞ്ഞുങ്ങളാണ്; പക്ഷേ അതിലൊന്ന് വളരുന്നത് വയറ്റിൽ കിടക്കുന്ന ഭ്രൂണത്തിന്റെ വയറ്റിൽ...

ഫീറ്റസ് ഇൻ ഫീറ്റു എന്ന അപൂർവ അവസ്ഥമൂലാണ് ഇങ്ങനെയുണ്ടാകുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ഇതിനെ പറ്റി ഡോക്ടർമാർ ആദ്യം എന്നോട് പറഞ്ഞെങ്കിലും വിശ്വാസിച്ചിരുന്നില്ല. പിന്നീടാണ് ചില ഫോട്ടോകളും ചിത്രങ്ങളും കാണിച്ച് മനസിലാക്കുകയാണ് ചെയ്തതെന്ന് മോണിക്ക പറഞ്ഞു.

33-year-old mother Monica Vega baby-girl-born inside her
Author
Trivandrum, First Published Mar 24, 2019, 9:12 PM IST

അമ്മയാകാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ മോണിക്ക വേ​ഗ ഒരുപാട് സന്തോഷിച്ചു. പക്ഷേ, ആ സന്തോഷം അധികനാൾ നിന്നില്ല. ​ഗർഭത്തിന്റെ 35ാത്തെ ആഴ്ച്ച ഡോക്ടർമാർ സ്കാൻ ചെയ്യാൻ പറഞ്ഞു. കുഞ്ഞിന്റെ കരളിൽ മുഴ വളരുന്നുണ്ടോയെന്ന് ഡോക്ടർമാർ സംശയം പറഞ്ഞു. അത് കൊണ്ട് തന്നെ വിശദമായ പരിശോധന നടത്തണമെന്നും ഡോക്ടർമാർ പറഞ്ഞു. 

പരിശോധനയുടെ ഭാഗമായി കളർസ്കാൻ നടത്തിയപ്പോൾ ഡോക്ടർമാർ പോലും ശരിക്കും ഞെട്ടിപോയി. ജനിക്കാൻ പോകുന്നത് ഇരട്ടക്കുഞ്ഞുങ്ങളാണ് പക്ഷേ അതിലൊന്ന് വളരുന്നത് അമ്മയുടെ വയറ്റിൽ അല്ല, വയറ്റിൽ കിടക്കുന്ന ഭ്രൂണത്തിന്റെ വയറ്റിലാണെന്ന് ഡോക്ടർമാർ പറഞ്ഞു. ആ ഭ്രൂണത്തിന്  കൈകാലുകളോ ഹൃദയമോ തലച്ചോറോ മറ്റ് ശരീരഭാഗങ്ങളോ ഒന്നും തന്നെയില്ലെന്നും പരിശോധനയിൽ കണ്ടെത്തി.

33-year-old mother Monica Vega baby-girl-born inside her

ഇരട്ടക്കുഞ്ഞുങ്ങളെ പ്രതീക്ഷിച്ചിരുന്ന മോണിക്ക തളർന്ന് പോയി. മോണിക്കയ്ക്ക് രക്തസമ്മർദ്ദം ഉയർന്നു. അമ്മയുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ വയറിനുള്ളിലെ ഭ്രൂണം വളർന്നുകൊണ്ടേയിരിക്കുന്നു. ഈ സ്ഥിതി തുടർന്നാൽ പ്രസവത്തോടെ അമ്മയ്ക്ക് സ്ട്രോക്ക് വരാം, കിടപ്പിലാകാം, കുഞ്ഞുങ്ങളുടെ ജീവനും നഷ്ടപ്പെടാം. അങ്ങനെയാണ് ഡോക്ടർമാർ തീരുമാനത്തിലെത്തി. ​

ഗർഭത്തിന്റെ 37–ാമത്തെ ആഴ്ച്ച തന്നെ സിസേറിയനിലൂടെ അമ്മയുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ പുറത്തെടുത്തു. തുടർന്ന് കീഹോൾ ശസ്ത്രക്രിയയിലൂടെ ഉള്ളിൽ വളർന്ന ഇരട്ട സഹോദരിയെ പുറത്തെടുക്കുകയായിരുന്നു. സിസേറിയനിടെ പൊക്കിൾക്കൊടി മുറിച്ചപ്പോൾത്തന്നെ ആ നവജാത ശിശുവിന്റെ വയറ്റിൽ വളർന്നു കൊണ്ടിരുന്ന ഭ്രൂണം മരിച്ചിരുന്നു. 

ഫീറ്റസ് ഇൻ ഫീറ്റു എന്ന അപൂർവ അവസ്ഥമൂലമാണ് ഇങ്ങനെയുണ്ടാകുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ഇതിനെ പറ്റി ഡോക്ടർമാർ ആദ്യം എന്നോട് പറഞ്ഞെങ്കിലും വിശ്വാസിച്ചിരുന്നില്ല. പിന്നീടാണ് ചില ഫോട്ടോകളും ചിത്രങ്ങളും കാണിച്ച് മനസിലാക്കുകയാണ് ചെയ്തതെന്ന് മോണിക്ക പറഞ്ഞു.

Follow Us:
Download App:
  • android
  • ios