മിസ്സ് ടെക്‌സാസ് യു.എസ്.എ സൗന്ദര്യമത്സരത്തിലാണ് മരീസ പങ്കെടുത്തത്. 75 പേര്‍ മത്സരിച്ച സൗന്ദര്യ മത്സരത്തിലാണ് ഈ 71-കാരിയും ഭാഗമായത്.

പ്രായം ഒന്നിനും ഒരു തടസമല്ലെന്നും പ്രായം വെറും നമ്പർ മാത്രമാണെന്നും ഓർമിപ്പിച്ചുകൊണ്ട് അമേരിക്കയിലെ സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത് എഴുപത്തിയൊന്നുകാരിയായ മരീസ തേജോ. മിസ്സ് ടെക്‌സാസ് യു.എസ്.എ സൗന്ദര്യമത്സരത്തിലാണ് മരീസ പങ്കെടുത്തത്. 75 പേര്‍ മത്സരിച്ച സൗന്ദര്യ മത്സരത്തിലാണ് ഈ 71- കാരിയും ഭാഗമായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മിസ്സ് ടെക്‌സാസ് മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന നേട്ടവും മരീസയ്ക്ക് ലഭിച്ചു. സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാനുള്ള പ്രായപരിധി എടുത്തുകളഞ്ഞ പുതിയ നിയമമാണ് മരീസയ്ക്ക് ഇങ്ങനെയൊരു അവസരം ലഭിച്ചത്. 

ജൂണ്‍ 22-ന് നടന്ന ചടങ്ങില്‍ വിജയിയായത് അരിയാന വേർ എന്ന യുവതിയാണ്. എന്നാല്‍ മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും തനിക്ക് ഇങ്ങനെയൊരു വേദി കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് മരീസ പറയുന്നു. എല്ലാ സ്ത്രീകളും തങ്ങളുടെ ശാരീരിക- മാനസിക ആരോഗ്യകാര്യത്തില്‍ ശ്രദ്ധ നല്‍കണമെന്ന സന്ദേശം നൽകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മരീസ കൂട്ടിച്ചേര്‍ത്തു. 

View post on Instagram

Also read: തലമുടി വളരാന്‍ കഴിക്കാം ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍

youtubevideo