വിവാഹം കഴിക്കാൻ തങ്ങൾക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ സ്ത്രീകളുടെ വിവാഹം കഴിയണമെന്നായിരുന്നു വീട്ടുകാരുടെ നിർബന്ധം. സർക്കാർ ജീവനക്കാരനുമായി വിവാഹം ഉറപ്പിച്ചതോടെയാണ് ഇത്തരമൊരു തീരുമാനം എടുത്തത്.

അംറോഹ: ഉത്തർ പ്രദേശിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ മൂന്ന് ഇൻഫ്ലുവൻസർ സഹോദരിമാർ. വിവാഹത്തിലൂടെ രാജ്യ വ്യാപക ചർച്ചയാവുന്നു. ഉത്തർ പ്രദേശിലെ അംറോഹയിലാണ് സംഭവം. സഹോദരിമാരും ബന്ധുവുമായ മൂന്ന് ഇൻഫ്ലുവൻസർമാർ വിവാഹം ചെയ്തത് ഒരേ യുവാവിനെ അതും ഒരു വേദിയിൽ തന്നെ. ഹാസൻപൂരിലെ ചാമുണ്ഡ ക്ഷേത്രത്തിൽ ജൂലൈ 15നാണ് വൈറലായ വിവാഹം നടന്നത്. രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയായ സരോജ് (20), സഹോദരി സാവിത്ര (19), ബന്ധുവായ ഖടക്വംശി (18) എന്നിവരാണ് ഇവരുടെ റീലുകളുടെ ക്യാമറാമാൻ കൂടിയായ 20കാരൻ വികാസിനെ വിവാഹം ചെയ്തത്. ശ്യംപുരിയിൽ നിന്നുള്ളയാളാണ് വികാസ് എന്ന വിക്കി. ഇവരുടെ റീൽ വീഡിയോകളിൽ ഭർത്താവിന്റെ വേഷത്തിൽ പതിവായി എത്തുന്നയാൾ കൂടിയാണ് വികാസ്. തങ്ങൾ മൂന്ന് പേരും പ്രായപൂർത്തിയായവരാണ്. വിവാഹം ചെയ്ത് തങ്ങൾ സന്തുഷ്ടരാണെന്നും യുവതികൾ വിവാഹ ശേഷം പ്രതികരിക്കുന്നത്. സനാതന ധർമ്മത്തെ അപമാനിച്ചിട്ടില്ലെന്നും. പണ്ട് രാജാക്കന്മാർക്ക് നിരവധി ഭാര്യമാർ ഉണ്ടായിരുന്നില്ലേയെന്നുമാണ് ഇൻഫ്ലുവൻസർ സഹോദരിമാർ പറയുന്നത്. വിവാഹ ചടങ്ങുകൾ ക്ഷേത്രത്തിൽ വച്ച് ഇവർ തനിയെ ചെയ്തതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

YouTube video player

സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ വീഡിയോകളിൽ പതിവായി വരുന്ന യുവതികളിൽ ഒരാളുടെ വിവാഹമായിരുന്നു ബന്ധുക്കൾ നിശ്ചയിച്ചിരുന്നത്. എന്നാൽ പിരിഞ്ഞിരിക്കാൻ യുവതികൾ തയ്യാറാകാതെ വന്നതോടെയാണ് മൂന്ന് പേർക്കും ഒരേ വരൻ എന്ന തീരുമാനത്തിലേക്ക് യുവതിൾ എത്തിയത്. ഒരു കുടുംബത്തിലെ മൂന്ന് സഹോദരന്മാർക്കായുള്ള അന്വേഷണം ഫലം കാണാതെ വന്നതോടെ ജീവനൊടുക്കുമെന്ന ഭീഷണി വരെ യുവതികൾ ഉയർത്തി. ഇതിന് പിന്നാലെയാണ് ഇവരുടെ ഗ്രാമത്തിൽ തന്നെയുള്ള യുവാവ് ഒരാളെ തന്നെ വിവാഹം ചെയ്യുന്ന കാര്യം യുവതികളെ ബോധിപ്പിക്കുന്നത്. ഇതോടെയാണ് മൂന്ന് യുവതികളും യുവാവും ക്ഷേത്രത്തിലെത്തി വിവാഹിതരായത്.

Scroll to load tweet…

വിവാഹം കഴിക്കാൻ തങ്ങൾക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ സ്ത്രീകളുടെ വിവാഹം കഴിയണമെന്നായിരുന്നു വീട്ടുകാരുടെ നിർബന്ധം. സർക്കാർ ജീവനക്കാരനുമായി വിവാഹം ഉറപ്പിച്ചതോടെയാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നത്. ഒരുമിച്ച് കഴിയാൻ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് ഇത്തരമൊരു തീരുമാനമെന്നും യുവതികൾ പറയുന്നു. യുവതികളെ വളരെ നല്ലതായി മനസിലാക്കുന്നുവെന്നും അതിനാലാണ് ഇത്തരമൊരു വിവാഹത്തിന് തീരുമാനിച്ചതെന്നും യുവതികൾ പറയുന്നു. തങ്ങൾ പരസ്പരം അത്ര അധികം സ്നേഹിക്കുന്നതിനാൽ തന്നെ വഴക്കുകൾ ഉണ്ടാവില്ലെന്നുമാണ് യുവതികളുടെ പ്രതികരണം.

Scroll to load tweet…

മുൻസിപ്പൽ കൌൺസിൽ ചെയർ പേഴ്സന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഈ വിവാഹ വീഡിയോ ചിത്രീകരിച്ചത് മുൻസിപ്പൽ കൌൺസിൽ ചെയർ പേഴ്സന്റെ ഭാര്യയായിരുന്നു. ഒട്ടും വൈകാതെ തന്നെ റീൽ വൈറലാവുകയായിരുന്നു. രൂക്ഷമായ വിമർശനവും സംഭവത്തിന് നേകിടുന്നുണ്ട്. സനാതന ധർമ്മത്തിനും ഹിന്ദു ആചാരങ്ങൾക്കും വിരുദ്ധമാണ് വിവാഹമെന്നാണ് തൊഴിലാളി നേതാവായ മുകേഷ് ഗുപത് ആരോപിക്കുന്നത്. എന്നാൽ സംഭവത്തിൽ പരാതികളൊന്നും ലഭിക്കാത്തതിനാൽ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം