കൊച്ചുമകളുടെ വസ്ത്രത്തില്‍ ട്രെന്‍ഡി ലുക്കില്‍ പ്രത്യക്ഷപ്പെട്ട 77കാരിയായ മുത്തശ്ശിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

വയസ്സ് 70 കഴിഞ്ഞാല്‍ നമ്മുടെ മുത്തശ്ശിമാരൊക്കെ 'അയ്യോ എനിക്ക് വയസ്സായേ' എന്ന് പറഞ്ഞിരിക്കുന്നത് പതിവാണ്. പ്രായമായാല്‍ ഒന്നിനും സാധിക്കില്ലെന്ന ധാരാണയാണ് പലര്‍ക്കും. എന്നാല്‍ പ്രായം ഒന്നിനും ഒരു തടസ്സമാകില്ലെന്ന് തെളിയിക്കുകയാണ് ഇവിടെയൊരു ഒരു മുത്തശ്ശി. 

കൊച്ചുമകളുടെ വസ്ത്രത്തില്‍ ട്രെന്‍ഡി ലുക്കില്‍ പ്രത്യക്ഷപ്പെട്ട 77കാരിയായ മുത്തശ്ശിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 'mr and mrs verma' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ മുത്തശ്ശിയുടെ കിടിലന്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഫാഷനും ട്രെന്‍ഡിനും പ്രായം തടസമല്ലെന്ന് തെളിയിക്കുകയാണ് ഇവര്‍. 

View post on Instagram

ക്ലാസിക് വൈറ്റ് ഷര്‍ട്ടും ബ്ലൂ ജീന്‍സിലുമൊക്കെ തിളങ്ങുകയാണ് മുത്തശ്ശി. ഡെനിം ഫാഷനും മുത്തശ്ശി പരീക്ഷിച്ചിട്ടുണ്ട്. മുത്തശ്ശിയുടെ കൊച്ചുമകളാണ് ഈ മേക്കോവറിന് പിന്നിലെന്നും പോസ്റ്റുകളില്‍ പറയുന്നു. മുത്തശ്ശിയോടൊപ്പം ചേര്‍ന്ന മുത്തശ്ശന്‍റെ വീഡിയോയും സൈബര്‍ ലോകത്ത് വൈറലാണ്. 

View post on Instagram
View post on Instagram
View post on Instagram

Also Read: പ്രായം വെറും നമ്പർ മാത്രം; സാരിയില്‍ അനായാസം ബൗളിംഗ് ചെയ്ത് മുത്തശ്ശി; വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona