Asianet News MalayalamAsianet News Malayalam

'കൊച്ചുമക്കൾ വിശന്നിരിക്കുന്നത് കാണാൻ വയ്യ'; വടിചുഴറ്റി അഭ്യാസപ്രകടനം നടത്തി 85കാരിയായ വയോധിക; വൈറലായി വീഡിയോ

കുടുംബത്തിന്റെ പട്ടിണി മാറ്റാൻ വേണ്ടിയാണ് ഈ പ്രായത്തിലും തെരുവിൽ അഭ്യാസ പ്രകടനം നടത്തുന്നതെന്ന് ശാന്താ ഭായി പറയുന്നു. 
 

85 year old woman who doing stunts on the road
Author
Mumbai, First Published Jul 25, 2020, 11:04 AM IST

മുംബൈ: മാസ്ക് ധരിച്ച് തെരുവിൽ വടി ചുഴറ്റി അഭ്യാസ പ്രകടനം നടത്തുന്ന വയോധികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. പൂനെ സ്വദേശിനിയായ 85 വയസ്സുള്ള ശാന്താഭായി പവാർ എന്നയാളാണിത്. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ വേണ്ടിയാണ് ഈ പ്രായത്തിലും തെരുവിൽ അഭ്യാസ പ്രകടനം നടത്തുന്നതെന്ന് ശാന്താ ഭായി പറയുന്നു. 

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിനെ തുടർന്ന് നിരവധി പേരാണ് ഇവർക്ക് സഹായവുമായി എത്തിച്ചേർന്നിരിക്കുന്നത്. ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖ് വാരിയർ ആജി എന്ന തലക്കെട്ടോടെ ഈ വീഡിയോ ഷെയർ ചെയ്തിരുന്നു. 'അഭ്യാസ പ്രകടനങ്ങളെല്ലാം കുടുംബപരമായി പകർന്നുകിട്ടിയതാണ്. എട്ട് വയസ്സുള്ള പിതാവിൽ നിന്നാണ് ഇക്കാര്യങ്ങളെല്ലാം പഠിച്ചത്. മുന്നോട്ട് ജീവിക്കുന്നത് ഇവയെല്ലാം കൊണ്ടാണ്. കുടുംബത്തിന്റെ ഉപജീവനമാർ​ഗവും ഇതാണ്. പിതാവ് മരിച്ചതിന് ശേഷം ഇവയെല്ലാം എനിക്കാണ് ലഭിച്ചത്.' ശാന്താഭായി പറഞ്ഞു. 

കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇത്തരത്തിലുള്ള തെരുവുകലാകാരൻമാരും അഭ്യാസ പ്രകടനം നടത്തി ജീവിക്കുന്നവരും പട്ടിണിയിലാണ്. 'എനിക്ക് പ്രായാധിക്യമുണ്ടെന്നും അതിനാൽ പുറത്ത് പോകരുതെന്നും കൊറോണ ‌രോ​ഗബാധയ്ക്ക് സാധ്യതയുണ്ടെന്നും എന്നോട് നിരവധി പേർ പറഞ്ഞു. പക്ഷേ എന്റെ കൊച്ചുമക്കൾ പട്ടിണിയോട് പൊരുതുന്നത് കാണാൻ വയ്യ. അതുകൊണ്ടാണ് വീണ്ടും അഭ്യാസ പ്രകടനത്തിനായി ഇറങ്ങിയത്. ശാന്തയുടെ വാക്കുകൾ. 'നിരവധി പ്രമുഖരായ വ്യക്തികളും ശാന്താഭായിയുടെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios