ഒമ്പതാം മാസത്തിൽ അഞ്ച് മിനിറ്റ് കൊണ്ട് 1.6 കിലോമീറ്റർ ഓടിത്തീർത്ത് സോഷ്യല്‍ മീഡിയയില്‍ താരമായി ഒരു യുവതി. മൈക്കൽ മൈലർ എന്ന യുവാവാണ് തന്റെ ഭാര്യ ഓടുന്നതിന്റെ വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്.

മൈലറും ഭാര്യ മകെന്നയും തമ്മിൽ നടന്ന ഒരു ബെറ്റാണ് ഇത്തരമൊരു സാഹസത്തിന് പിന്നില്‍. മകെന്നയുടെ രണ്ടാംമാസത്തിലാണ് മൈലർ ബെറ്റിനെക്കുറിച്ച് പറയുന്നത്. ഒമ്പതാം മാസത്തിൽ 1.6 കി.മീ ഓടിത്തീർക്കണമെന്നതായിരുന്നു മൈലറുടെ വെല്ലുവിളി.

ബെറ്റ് ജയിച്ചാൽ 100 ഡോളര്‍ ഭാര്യയ്ക്ക് സമ്മാനിക്കാമെന്ന് മൈലർ  വാ​ഗ്ദാനം നൽകുകയും ചെയ്തു. അങ്ങനെയാണ് ഭാര്യ വെല്ലുവിളി സ്വീകരിച്ചതും ഒമ്പതാം മാസത്തിൽ അഞ്ച് മിനിറ്റ് കൊണ്ട് 1.6 കിലോമീറ്റർ ഓടിത്തീർത്തതും. മകെന്ന ഓടുന്നതിന്റെ വീഡിയോയും മൈലർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

നിരവധി പേരാണ് മകെന്നയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാല്‍ ഒമ്പതാം മാസത്തിൽ ഓടുന്നതിലെ ആരോ​ഗ്യപ്രശ്നങ്ങളെക്കുറിച്ചും ചിലര്‍ കമന്‍റുകള്‍ ചെയ്തിട്ടുണ്ട്. 

Also Read: ഗര്‍ഭിണികള്‍ക്കായി സ്‌പെഷ്യല്‍; അനുഷ്‌കയുടെ ഫോട്ടോകള്‍ പറയുന്നു...