പ്രണയം ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന് തെളിവാണ് ട്വിറ്ററില്‍ വൈറലായ ഈ ചിത്രം സൂചിപ്പിക്കുന്നത്. കോഫി മഗുകള്‍ ഷെല്‍ഫില്‍ നിരത്തുന്ന ഒരു പുരുഷന്‍. ഒപ്പം അത് നോക്കി നില്‍ക്കുന്ന ഒരു സ്ത്രീയും. ഇതാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. 

 

അന്നാ സ്റ്റെനോവിക്ക് എന്ന പെണ്‍കുട്ടിയാണ് ട്വിറ്ററില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഒപ്പം ഒരു കുറിപ്പുമുണ്ടായിരുണ്ടായിരുന്നു.  അമ്മയുടെ പുതിയ കാമുകനെ കുറിച്ചാണ് അന്നയുടെ കുറിപ്പ്. 'പണ്ട് അമ്മ എപ്പോഴും പുറത്തുപോയിട്ട് വരുമ്പോള്‍ കൈയില്‍ ഒരു കോഫി മഗ് കാണുമായിരുന്നു. അമ്മയ്ക്ക് മഗുകള്‍ ഇഷ്ടമായിരുന്നു. എന്നാല്‍ ഇത് കാണുന്നത് അച്ഛന് അത്രമേല്‍ ദേഷ്യമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ അമ്മയുടെ പുതിയ കാമുകന്‍ ഈ മഗുകള്‍ വെയ്ക്കാന്‍ ഒരു ഭിത്തി തന്നെ പണിയുന്നു'. ഇതായിരുന്നു ആ പോസ്റ്റ്. 

 

 

ഈ പോസ്റ്റ് ട്വിറ്ററില്‍ നിരവധി പേര്‍ റിട്വിറ്റ് ചെയ്യുകയും ചെയ്തു. പ്രണയം സത്യമാണെന്നും പ്രണയത്തിന് പ്രായമില്ലെന്നും അങ്ങനെ നിരവധി കമന്‍റുകളും പുറകെയെത്തി.