2006ൽ അരീന്‍റയ്ക്ക് ക്യാൻസർ കണ്ടെത്തിയിരുന്നു. ജോലിക്ക് പോകാനുള്ള ബുദ്ധിമുട്ടുകള്‍ അന്നേ തുടങ്ങിയിരുന്നു. ഈ സമയത്തായണ് ഒരു ബ്ലോഗ് തുടങ്ങിയത്.

നല്ല ഭംഗിയുള്ള നീണ്ട നഖങ്ങളാണ് പൊതുവെ പെൺകുട്ടികൾക്ക് ഇഷ്ടം. നീട്ടി വളർത്തിയ നഖങ്ങളില്‍ പല നിറത്തിലുള്ള 'നെയില്‍ പോളിഷു'മിട്ട് അതിന്‍റെ സൗന്ദര്യം ആസ്വദിക്കുന്നവരാണ് പലരും. എന്നാലും നഖം നീട്ടിവളര്‍ത്തുന്നതിനൊക്കെ ഒരു പരിധി ഇല്ലേ എന്ന് തോന്നിപ്പോകും ഈ ചിത്രങ്ങള്‍ കണ്ടാല്‍. 

ഒരു യുവതി തന്‍റെ കൈകകളിലെയും കാലുകളിലെയും നഖത്തിന്‍റെ ചിത്രം പങ്കുവച്ചതാണ് സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിരിക്കുന്നത്. ഒഹിയയോയിലെ അരീന്‍റ സ്റ്റോം വെവർ എന്ന യുവതിയാണ് തന്‍റെ ഈ നീണ്ട നഖങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

കാൽ നഖങ്ങൾ ഇത്രയും വളരുന്നത് അപൂർവ്വമാണെന്നാണ് അരീന്‍റ തന്നെ പറയുന്നത്. ആദ്യം താന്‍ കൈകളിലെ നഖങ്ങളാണ് വളർത്തിയത്. ഈ നഖങ്ങളുടെ അസാധാരണമായ വളർച്ച കണ്ടപ്പോഴാണ് കാലിലെ നഖങ്ങളും ഇങ്ങനെ നീട്ടി വളര്‍ത്താന്‍ തീരുമാനിച്ചതെന്നും അരീന്‍റ പറയുന്നു.

വളർന്ന നഖങ്ങളുടെ വീഡിയോ പങ്കുവച്ചതിലൂടെ വരുമാനം ലഭിച്ചെന്നും അവർ പറയുന്നു. ഇതോടെ 2008ൽ ജോലി രാജിവയ്ക്കുകയും ചെയ്തുവെന്നും അരീന്‍റ പറഞ്ഞു. 2006ൽ അരീന്‍റയ്ക്ക് ക്യാൻസർ കണ്ടെത്തിയിരുന്നു.

ജോലിക്ക് പോകാനുള്ള ബുദ്ധിമുട്ടുകള്‍ അന്നേ തുടങ്ങിയിരുന്നു. ഈ സമയത്താണ് ഒരു ബ്ലോഗ് തുടങ്ങിയത്. നഖങ്ങളുടെ ചിത്രം കണ്ടപ്പോൾ നല്ല സ്വീകരണം ലഭിക്കാന്‍ തുടങ്ങി. അങ്ങനെയാണ് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയത് എന്നും അരീന്‍റ പറയുന്നു. 

View post on Instagram

'കൈവിരലിലെ നഖങ്ങൾ പോലെയല്ല കാലിലെ നഖങ്ങൾ. അവ വളരാൻ പ്രയാസമാണ്. അപൂർവ്വം ചിലരുടെ കാലുകളിലെ നഖങ്ങൾ മാത്രമേ ഇത്രയും വളരൂ. അക്കൂട്ടത്തിൽ ഒരാളാണ് ഞാൻ. കാല്‍ വിരലിലെ ഈ നീണ്ട നഖങ്ങള്‍ എനിക്ക് സാമ്പത്തിക ലാഭം നല്‍കുന്നു'- അരീന്‍റ പറഞ്ഞു. എന്നാല്‍ ഈ നഖങ്ങള്‍ കാരണം ഷൂസ് ഒന്നും ഇടാന്‍ പറ്റില്ലെന്നും അരീന്‍റ പറഞ്ഞു.

Also Read: നഖങ്ങൾ ഭം​ഗിയുള്ളതായി സംരക്ഷിക്കാൻ ഇവ ഉപയോ​ഗിക്കാം...