ബോഡിപോസിറ്റിവിറ്റി സന്ദേശവുമായി ബോളിവുഡ് താരം വനിത ഖരാട്ട്. സൗന്ദര്യം എന്നതിന്റെ അളവുകോല്‍ ഒരിക്കലും ഒരാളുടെ ശരീരഘടനയല്ല. ഈ സന്ദേശം നല്‍കാനാണ് ന്യൂഡ് ഫോട്ടോഷൂട്ട് നടത്തിയതെന്ന് വനിത പറയുന്നു. തേജസ് നെരുർക്കറാണ് ചിത്രങ്ങളെടുത്തത്. 

ബോഡി പോസിറ്റിവിറ്റി സന്ദേശമാണ് ഈ ചിത്രത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നതെന്ന് താരം മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മറാത്തി താരമായ വനിത 2019ൽ പുറത്തിറങ്ങിയ ഷാഹിദ് കപൂർ ചിത്രം കബീർ സിംഗിലെ വേലക്കാരി വേഷത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്.

തടി കൂടിയതിന്റെ പേരിൽ നേരിടുന്ന വിവേചനത്തെ കുറിച്ചും വനിത മനസ് തുറന്ന് പറഞ്ഞു. എപ്പോഴും ലഭിക്കുന്നത് ആന്റി, അമ്മ അല്ലെങ്കിൽ വേലക്കാരി വേഷങ്ങളാണ്. തൊഴിലിടത്തിൽ നേരിടുന്ന വെല്ലുവിളിയാണ് ഇത്. പക്ഷേ, ബോഡി പോസിറ്റിവിറ്റി സന്ദേശം നൽകുന്നത് സിനിമയിലെ വേഷങ്ങൾക്ക് തടസമാകുമെന്ന് കരുതുന്നില്ല. ഈ വിഷയം ഇങ്ങനെ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിൽ എന്താണ് മോശമായി തോന്നുന്നതെന്നും വനിത ചോദിക്കുന്നു.

അമിതവണ്ണമുള്ള ഒരു പെണ്‍കുട്ടി തന്റെ ശരീരത്തെ കുറിച്ചും വസ്ത്രങ്ങളെ കുറിച്ചും എപ്പോഴും ശ്രദ്ധാലുവാകണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്? പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് ഈ ചിന്തകള്‍ അലട്ടുന്നതെന്നും. വനിത പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @vanitakharat19