പ്രിയപ്പെട്ടവന്റെ വിയോഗത്തിലും, എല്ലാ വേദനകളും മറന്ന് അമ്മയാകാന്‍ തയ്യാറെടുക്കുന്ന നേഹയുടെ ചിത്രങ്ങളാണ് ആരാധകരെ നൊമ്പരപ്പെടുത്തുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഗര്‍ഭിണിയായ നേഹ തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്

തരംഗം എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് നേഹ അയ്യര്‍ എന്ന നടി സുപരിചിതയാകുന്നത്. നടി മാത്രമല്ല, മോഡലും ആര്‍.ജെയും കൂടിയാണ് നേഹ. നിറഞ്ഞ ചിരിയും, എപ്പോഴും ഉണര്‍വോടെയുള്ള മുഖവും നേഹയിലേക്ക് കൂടുതല്‍ ആരാധകരെ അടുപ്പിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ 'കോടതി സമക്ഷം ബാലന്‍ വക്കീല്‍' എന്ന ദിലീപ് ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

ഇന്‍സ്റ്റഗ്രാമിലും താരമാണ് നേഹ. എന്നാല്‍ ഇപ്പോള്‍ നേഹയുടെ ജീവിതത്തിലെ ഏറ്റവും വേദനപ്പെടുത്തുന്ന ഒരനുഭവത്തെ അറിയുമ്പോള്‍ ഇതുവരെയുണ്ടായിരുന്ന ആരാധനയ്‌ക്കൊപ്പം മനസ് നിറയുന്ന സ്‌നേഹം കൂടിയാണ് മലയാളികള്‍ പങ്കുവയ്ക്കുന്നത്. 

പ്രിയപ്പെട്ടവന്റെ വിയോഗത്തിലും, എല്ലാ വേദനകളും മറന്ന് അമ്മയാകാന്‍ തയ്യാറെടുക്കുന്ന നേഹയുടെ ചിത്രങ്ങളാണ് ആരാധകരെ നൊമ്പരപ്പെടുത്തുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഗര്‍ഭിണിയായ നേഹ തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

ഇളം നീലയില്‍ പനിനീര്‍പ്പൂക്കള്‍ പ്രിന്റ് ചെയ്ത് ഫ്രോക്കുമണിഞ്ഞ് നിലാവ് പോലെ നേഹ തിളങ്ങി. എന്റെ ലോകമാണ് അകത്ത് ഞാന്‍ കൊണ്ടുനടക്കുന്നതെന്നും, അതിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് താനെന്നും നേഹ കുറിച്ചു. 

View post on Instagram

കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. ഒരു മാസത്തിന് ശേഷം നേഹ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram


അതിന് ശേഷം ഈസ്റ്റര്‍ ദിനത്തില്‍ ഗര്‍ഭിണിയായ തന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നേഹ. എല്ലാ ദുഖങ്ങളെയും മറക്കാന്‍ കുഞ്ഞ് കാരണമാകട്ടെയെന്നും, സ്‌നേഹത്തോടെ കൂടെയുണ്ടെന്നുമെല്ലാമുള്ള ആശംസകളും അനുഗ്രഹങ്ങളുമാണ് കമന്റ് ബോക്‌സ് നിറയെ. സെപ്തംബറോടെ കുഞ്ഞ് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേഹ അറിയിച്ചു.