ആന്‍റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികളുടെ പേര്. ഇപ്പോഴിതാ ഇവരുടെ മാമോദിസ ചടങ്ങിന്‍റെ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.  

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച പൊന്നോമനകളുടെ മാമോദിസ ചടങ്ങിന്‍റെ ചിത്രങ്ങൾ പങ്കുവച്ച് നടി സുമ ജയറാം. 2013-ല്‍ ആയിരുന്നു ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായുള്ള സുമയുടെ വിവാഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ 2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലുവിനും ഇരട്ട കുട്ടികള്‍ പിറന്നത്. 

രണ്ടും ആൺകുഞ്ഞുങ്ങളാണ് ഇവര്‍ക്ക് ജനിച്ചത്. ആന്‍റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികളുടെ പേര്. ഇപ്പോഴിതാ ഇവരുടെ മാമോദിസ ചടങ്ങിന്‍റെ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. വേളാങ്കണ്ണി പള്ളിയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 

48-ാം വയസ്സിലാണ് സുമ അമ്മയായത്. ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സുമ, 1988 ല്‍ 'ഉല്‍സവ പിറ്റേന്ന്' എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് സജീവമായത്. 

Also Read: 'ഈ ലോകത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ടയാൾ'; ആലിയുടെ കുറിപ്പ് പങ്കുവച്ച് സുപ്രിയ

വളക്കാപ്പ് ചടങ്ങ് ആഘോഷമാക്കി ചന്ദ്രലക്ഷ്മണും ടോഷ് ക്രിസ്റ്റിയും; വീഡിയോ

അച്ഛനും അമ്മയുമാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് സീരിയല്‍ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്രലക്ഷ്മണും. ഇപ്പോഴിതാ വളക്കാപ്പ് ചടങ്ങ് ആഘോഷമാക്കിയതിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരദമ്പതികള്‍. പാരമ്പര്യമനുസരിച്ചുള്ള വളക്കാപ്പും പുളിയൂണും ഇവരുടെ എറണാകുളത്തെ വീട്ടിലാണ് സംഘടിപ്പിച്ചത്. ഇതിന്‍റെ വീഡിയോ ടോഷ് ക്രിസ്റ്റി യുട്യൂബ് ചാനലിലൂടെ ആണ് പങ്കുവച്ചത്. ചടങ്ങുകൾ ഒരുക്കിയതിന് കുടുംബത്തിനും സുഹൃത്തുക്കൾക്കും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ ചന്ദ്ര നന്ദിയും അറിയിച്ചു. 

'കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിനിടിയിൽ ഞങ്ങൾ ഓർമകൾ സൃഷ്ടിക്കുകയാണ്. ഞങ്ങളുടെ മനോഹരമായ കുടുംബവും സ്നേഹസമ്പന്നരായ സുഹൃത്തുക്കളും ചേർന്ന് എനിക്കു വേണ്ടി വളക്കാപ്പ് സംഘടിപ്പിച്ചു. ഒരു സ്ത്രീയെന്ന നിലയില്‍ ജീവിതത്തിലെ മനോഹരമായ ഘട്ടം ആഘോഷിച്ചപ്പോൾ എന്റെ വീട്ടിൽ സന്തോഷവും സ്നേഹവും നിറഞ്ഞു. ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്തിനും പരിധിയില്ലാത്ത സ്നേഹത്തിനും നന്ദി'- ചന്ദ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.