'ഇന്നേക്ക് ആറുമാസക്കാലത്തെ എക്സ്ക്ലൂസീവ് മുലയൂട്ടൽ ആയിരിക്കുന്നു...' എന്ന അടിക്കുറിപ്പോടെയാണ് കൽക്കി ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവച്ചത്. 

കുഞ്ഞിന്റെ ആരോ​​​ഗ്യത്തിന് ഏറ്റവും നല്ലത് മുലപ്പാൽ തന്നെയാണ്. മുലപ്പാൽ കുഞ്ഞുങ്ങളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ലോകമുലയൂട്ടൽ വാരത്തോട് അനുബന്ധിച്ച് നടി കൽക്കി കോച്ലിൻ പങ്കുവച്ച മകൾ സാഫോയ്ക്കൊപ്പമുള്ള ചിത്രം ശ്രദ്ധേയമാവുകയാണ്.

'ഇന്നേക്ക് ആറുമാസക്കാലത്തെ എക്സ്ക്ലൂസീവ് മുലയൂട്ടൽ ആയിരിക്കുന്നു...' എന്ന അടിക്കുറിപ്പോടെയാണ് കൽക്കി ഇൻസ്റ്റാ​ഗ്രാമിൽ ചിത്രം പങ്കുവച്ചത്. 'പരുക്കനും മനോഹരവുമായ ഈ പാതയിലൂടെ കടന്നുപോയ എല്ലാവർക്കും സന്തോഷം നിറഞ്ഞ മുലയൂട്ടൽ വാരാശംസകൾ '- എന്നും കൽക്കി കുറിച്ചു. ഈ വർഷം ആദ്യമാണ് ​ഗൈ ഹെർഷ്ബെർ​ഗിനും കൽക്കിയ്ക്കും പെൺ കുഞ്ഞ് പിറന്നത്. ഇതിന് മുമ്പും കൽക്കി കുഞ്ഞിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

നിറവയറുമായി നിൽക്കുന്ന കൽക്കിയുടെ പ്രസവകാല ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അമ്മയായതിന് ശേഷമുണ്ടായ ചില മാറ്റങ്ങളെക്കുറിച്ചും കൽക്കി കുറിച്ചിരുന്നു. പ്രസവം ശേഷം പല സ്ത്രീകൾക്കും വേണ്ടത്ര മാനസിക ശാരീരിക പിന്തുണ ലഭിക്കാറില്ലെന്നും കൽക്കി അടുത്തിടെ പറഞ്ഞിരുന്നു. എല്ലാ വർഷവും ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരമായി ആചരിക്കപ്പെടുന്നു.

വാട്ടര്‍ ബര്‍ത്തിനിടെയുള്ള അനുഭവം പങ്കുവച്ച് കല്‍ക്കി...

View post on Instagram