ബോളിവുഡ് താരം കല്‍ക്കി കോച്ചലിനിന്  ഫെബ്രുവരി ഏഴിനാണ് പെണ്‍കുഞ്ഞ് പിറന്നത്. പ്രസവകാലത്തെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവച്ചിട്ടുള്ള താരമാണ് ബോളിവുഡ് നടി കല്‍ക്കി കോച്‌ലിന്‍. 

ബോളിവുഡ് താരം കല്‍ക്കി കോച്ചലിനിന് ഫെബ്രുവരി ഏഴിനാണ് പെണ്‍കുഞ്ഞ് പിറന്നത്. പ്രസവകാലത്തെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവച്ചിട്ടുള്ള താരമാണ് ബോളിവുഡ് നടി കല്‍ക്കി കോച്‌ലിന്‍. സാഫോ എന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ കാര്യവും കല്‍ക്കി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പ്രസവത്തിന് വാട്ടര്‍ ബര്‍ത് രീതി തെരഞ്ഞെടുത്തതിനെക്കുറിച്ചും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുകയാണ് താരം. 

പരിചാരകയുടെ സഹായത്തോടെ താന്‍ വാട്ടര്‍ ബര്‍ത്തിന് തയ്യാറെടുത്തതിനെക്കുറിച്ചാണ് കല്‍ക്കി പറയുന്നത്. പ്രസവത്തേക്കുറിച്ചു പറയുമ്പോള്‍ ഡൗല എന്ന ഗ്രീക്ക് പദത്തേക്കുറിച്ച് പറയാതിരിക്കാനാവില്ലെന്നും കല്‍ക്കി കുറിച്ചു. കഠിനമായ കാലത്തിലൂടെ കടന്നുപോകാന്‍ തന്നെ സഹായിച്ചത് ഡൗലയാണെന്ന് കല്‍ക്കി പറയുന്നു. വാട്ടര്‍ബര്‍ത്തിനിടേയുള്ള ചിത്രം സഹിതമാണ് ഹൃദയം തൊടുന്ന കുറിപ്പും കല്‍ക്കി പങ്കുവച്ചത്. 

'ഈ ചിത്രത്തില്‍ പ്രസവം അടുക്കുന്ന സമയത്ത് ഡൗലയ്‌ക്കൊപ്പം ഇരിക്കുകയാണ് ഞാന്‍, കുഞ്ഞിനെ ഒരുവിധം പുറത്തേക്ക് പുഷ് ചെയ്യാന്‍ ശ്രമിക്കുമ്പോഴേക്കും സങ്കോചിക്കല്‍ അതിന്റെ അങ്ങേയറ്റമായിരിക്കും. എന്നേസംബന്ധിച്ചിടത്തോളം അതായിരുന്നു ഏറ്റവും കഠിനമായ ഘട്ടം, അതുകൊണ്ടുതന്നെയാണ് ഈ ചിത്രം മങ്ങിയിരിക്കുന്നതും. ഡൗലയുടെ കരുത്തുറ്റ കരങ്ങളും ശബ്ദവും ഇല്ലാതിരുന്നെങ്കില്‍ എന്നെക്കൊണ്ട് ഇത് താങ്ങാന്‍ കഴിയുമായിരുന്നുവെന്ന് തോന്നുന്നില്ല'- കല്‍ക്കി കുറിച്ചു.

View post on Instagram
View post on Instagram

കൽക്കി കൊച്ലിൽ താന്‍ ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയത് തന്നെ വലിയ വാർത്തയായിരുന്നു. ഇസ്രായേലി പിയാനിസ്റ്റായ ഗയ് ഹേഷ്ബര്‍ഗുമായി കൽക്കി പ്രണയത്തിലായിരുന്നു. ഗർഭിണിയാണെന്ന് കൽക്കി വെളിപ്പെടുത്തിയതിന് പിന്നാലെ വിവാഹിതയാകാതെ ​ഗർഭം ധരിച്ചെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളിലൂടെയുള്ള പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കല്‍ക്കി ഇരയാകേണ്ടി വന്നിരുന്നു. എന്നാല്‍ കല്‍ക്കി ഗര്‍ഭകാലത്തെ ചിത്രങ്ങളും മറ്റും തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചുകൊണ്ടിരുന്നു.