വനിതാദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 8 ലോകരാഷ്ട്രങ്ങളിലേക്കടക്കം 52 സര്‍വ്വീസുകളിലെ മുഴുവന്‍ വിമാനങ്ങളിലും വനിതകളെയാണ് എയര്‍ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. 

അന്താരാഷ്ട്ര വനിതാദിനത്തില്‍ 50ലേറെ വിമാനങ്ങള്‍ നിയന്ത്രിക്കുന്നത് വനിതകള്‍ മാത്രമാണെന്ന് എയര്‍ഇന്ത്യ. വനിതാദിനത്തില്‍ 8 ലോകരാഷ്ട്രങ്ങളിലേക്കടക്കം 52 സര്‍വ്വീസുകളിലെ മുഴുവന്‍ വിമാനങ്ങളിലും വനിതകളെയാണ് എയര്‍ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. 

എയര്‍ഇന്ത്യ നടത്തുന്ന വിമാനസര്‍വ്വീസില്‍ ഇന്ന് 44 പ്രാദേശികവും 8 എണ്ണം അന്താരാഷ്ട്രസര്‍വ്വീസുമാണുള്ളതാണ്. എല്ലാ വിമാനങ്ങളിലും പൈലറ്റുമാരും ക്യാബിന്‍ക്രൂ അടക്കം ഇന്ന് വനിതകള്‍ മാത്രമാണുള്ളത് ‘ എയര്‍ ഇന്ത്യ ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

ഇന്നത്തെ സര്‍വ്വീസിലെ അന്താരാഷ്ട്ര വിമാനപാതയില്‍ പറന്നുയരുന്ന സുപ്രധാന വിമാനം ഒറ്റയാത്രയില്‍ ദില്ലിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോ വരെയുള്ളതാണ്. ഇത്രയധികം വനിതകളെ സുപ്രധാന ചുമതലകളില്‍ നിയോഗിച്ചിട്ടുള്ള ഏക വിമാന കമ്പനി തങ്ങളുടേതാണെന്നും എയര്‍ഇന്ത്യ അവകാശപ്പെടുന്നു.