Asianet News MalayalamAsianet News Malayalam

വായു മലിനീകരണം ഗര്‍ഭിണിയെ ബാധിക്കുന്നത് ഇങ്ങനെ; പുതിയ പഠനം

നഗരവത്കരണത്തിന്റെയും വ്യവസായവത്കരണത്തിന്റെയും ഫലമായാണ്  കനത്ത വെല്ലുവിളിയായി വായു മലിനീകരണം മാറിയത്. ലോകജനസംഖ്യയുടെ 90 ശതമാനവും മലിനവായു ശ്വസിക്കുന്നതായാണ് പഠനങ്ങൾ പോലും പറയുന്നത്.

Air pollution particles may affect pregnant women
Author
Thiruvananthapuram, First Published Sep 18, 2019, 12:10 PM IST

അസഹനീയമായ വായു മലിനീകരണമാണ് ഇന്ന് നാം നേരിടുന്നത്. നഗരവത്കരണത്തിന്റെയും വ്യവസായവത്കരണത്തിന്റെയും ഫലമായാണ്  കനത്ത വെല്ലുവിളിയായി വായു മലിനീകരണം മാറിയത്. ലോകജനസംഖ്യയുടെ 90 ശതമാനവും മലിനവായു ശ്വസിക്കുന്നതായാണ് പഠനങ്ങൾ പോലും പറയുന്നത്.

ഈ അന്തരീക്ഷ മലിനീകരണം കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പല തവണ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍  വായു മലിനീകരണം ഗര്‍ഭിണിയെ ബാധിക്കുന്നത് ഗുരുതരമായ പ്രശ്നമാണെന്നാണ് പുതിയ ഒരു പഠനം സൂചിപ്പിക്കുന്നത്.

വായു മലിനീകരണം ഗര്‍ഭിണിയുടെ ഭ്രൂണത്തില്‍ എത്തുമെന്നും ഇത് ഭാവിയില്‍ ഗര്‍ഭസ്ഥശിശുവിന്‍റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനം പറയുന്നത്. Hasselt University ആണ് പഠനം നടത്തിയത്. മലിനമായ വായു ഗര്‍ഭിണി ശ്വസിക്കുന്നതിലൂടെയാണ് ഇത് ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുന്നതെന്നും പഠനം പറയുന്നു. ഭ്രൂണത്തിലേക്ക് ഇത് നേരിട്ട് എത്തുകയാണ്  നടക്കുക എന്നും പഠനം സൂചിപ്പിക്കുന്നു. 

നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പുകവലിക്കാത്ത 25 സ്ത്രീകളിലും അവരുടെ കുട്ടികളിലുമാണ് പഠനം നടത്തിയത്. 

 


 

Follow Us:
Download App:
  • android
  • ios