രണ്ട് ദിവസം മുന്‍പാണ് എമി ജാക്സന് കുഞ്ഞ് പിറന്നത്. കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പമുള്ള ആശുപത്രിയില്‍ നിന്നുള്ള ചിത്രം എമി ഇന്‍സ്റ്റഗ്രാമിലൂടെ അന്നുതന്നെ പങ്കുവെച്ചിരുന്നു. ആൻഡ്രിയാസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ മകനുമായി ആദ്യമായി പുറത്തുപോയതിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് എമി. ഇരുവരും വെള്ള വസ്ത്രത്തിലാണ് ഔട്ടിങ്ങിനിറങ്ങിയത്. 

2015 മുതൽ പ്രണയത്തിലായിരുന്ന എമിയും പങ്കാളി ജോര്‍ജ്ജ് പനയോറ്റും ഈ വര്‍ഷം തുടക്കത്തിലാണ് വിവാഹനിശ്ചയം നടത്തിയത്. തന്റെ ഗർഭകാലത്തെ ഓരോ ഘട്ടവും ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയില്‍ എമി പങ്കുവച്ചിരുന്നു. ഗര്‍ഭരകാലത്തെ വ്യായാമത്തെ കുറിച്ചും യാത്രകളെ കുറിച്ചുമുളള പോസ്റ്റുകളും താരം പങ്കുവെച്ചിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 

Our Angel, welcome to the world Andreas 💙

A post shared by Amy Jackson (@iamamyjackson) on Sep 23, 2019 at 3:36am PDT