അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തുമൊത്ത് 'പവിത്ര് രിഷ്‌തെ' എന്ന ടെലിവിഷന്‍ സീരിയലിലൂടെയായിരുന്നു അങ്കിതയുടെ അഭിനയജീവിതം തുടങ്ങിയത്. വമ്പന്‍ ഹിറ്റ് ആയിരുന്ന സീരിയലിനിടയ്ക്ക് തന്നെ അങ്കിതയും സുശാന്തും പ്രണയത്തിലായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതായും അറിയിച്ചു

ഇക്കഴിഞ്ഞ ഡിസംബര്‍ 14നായിരുന്നു നടി അങ്കിത ലൊഖാണ്ഡെയുടെ ( Ankita Lokhande ) വിവാഹം. വ്യവസായിയായ വിക്കി ജെയിനിനെയാണ് ( Vicky Jain ) അങ്കിത വിവാഹം ചെയ്തത്. മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഡിസംബറില്‍ ഇരുവരും വിവാഹം ചെയ്തത്. 

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തുമൊത്ത് 'പവിത്ര് രിഷ്‌തെ' എന്ന ടെലിവിഷന്‍ സീരിയലിലൂടെയായിരുന്നു അങ്കിതയുടെ അഭിനയജീവിതം തുടങ്ങിയത്. വമ്പന്‍ ഹിറ്റ് ആയിരുന്ന സീരിയലിനിടയ്ക്ക് തന്നെ അങ്കിതയും സുശാന്തും പ്രണയത്തിലായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതായും അറിയിച്ചു.

ഇതിന് ശേഷമാണ് വിക്കി ജെയിനുമായി അങ്കിത പ്രണയത്തിലായത്. വിക്കിയുമൊത്ത് താന്‍ ഏറെ സന്തോഷവതിയാണെന്ന് പലപ്പോഴും അങ്കിത തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വിവാഹത്തിന് ശേഷം വിക്കിക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ് അങ്കിത. 

തന്റെ വിശേഷങ്ങളെല്ലാം തന്നെ അങ്കിത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. വിവാഹശേഷം അങ്കിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒട്ടുമിക്ക ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം അങ്കിതയുടെ വേഷം സാരിയാണ്. 

എല്ലാ ദിവസവും ഒരു വധുവിനെ പോലെ അണിഞ്ഞൊരുങ്ങാന്‍ അവസരം ലഭിക്കുകയെന്നാല്‍ അത് മനോഹരമായൊരു അനുഭവമാണെന്ന അടിക്കുറിപ്പുമായി ഇന്നും അങ്കിത സാരി ധരിച്ച ഫോട്ടോ പങ്കുവച്ചിട്ടുണ്ട്. കടും പച്ച നിറത്തിലുള്ള ബനാറസി സാരിയാണ് ഈ ചിത്രത്തില്‍ അങ്കതി അണിഞ്ഞിരിക്കുന്നത്. ഇതിനൊത്ത ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു. 

View post on Instagram

സാരിപ്രേമികളെ ഏറെ ആകര്‍ഷിക്കുന്ന ഡിസൈനുകളാണ് മിക്കവാറും അങ്കിത അണിയുന്നത്. പ്രത്യേകിച്ച് പട്ടില്‍ നെയ്‌തെടുത്തവ. കുടുംബമൊന്നിച്ചുള്ള ചടങ്ങുകളിലും മറ്റും സംബന്ധിക്കുമ്പോള്‍ അണിയുന്ന സാരികളില്‍ അധികവും ബനാറസി സാരിയാണ് അങ്കിത ധരിച്ചിരിക്കുന്നത്. നീല നിറത്തിലുള്ള ബനാറസി സാരിയും ഇത്തരത്തില്‍ ശ്രദ്ധേയമായിരുന്നു. 

View post on Instagram

അതേസമയം വിക്കിക്കൊപ്പമുള്ള ചില ചിത്രങ്ങളില്‍ അങ്കിതയണിഞ്ഞിരിക്കുന്ന സാരികള്‍ കുറെക്കൂടി വ്യത്യസ്തമാണ്. 

View post on Instagram


എങ്കിലും പട്ടുസാരികള്‍ക്ക് തന്നെയാണ് അങ്കിത ഏറെയും പ്രാധാന്യം കൊടുക്കുന്നതെന്ന് ചിത്രങ്ങളിലൂടെ വ്യക്തം. നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും താഴെ അങ്കിതയോട് സാരികളെ കുറിച്ച് ചോദിക്കുന്നത്.

View post on Instagram

പൊതുവേ വെസ്‌റ്റേണ്‍, ഫ്യൂഷന്‍, എത്‌നിക് എന്ന് തുടങ്ങി ഏത് പാറ്റേണിലുള്ള വസ്ത്രവും തെരഞ്ഞെടുത്ത ധരിക്കുന്നയാളാണ് അങ്കിത. ഇത്തരം ഫോട്ടോകളും അങ്കിതയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കാണാവുന്നതാണ്.

Also Read:- ബോയ്ഫ്രണ്ടിന്റെ അമ്മയുടെ സമ്മാനം; സന്തോഷം പങ്കിട്ട് ആമിര്‍ ഖാന്റെ മകള്‍ ഇറ