പ്രസവത്തിന് ശേഷം തന്‍റെ ശരീരത്തെ വെറുത്തുപോകുമോ എന്നോര്‍ത്ത് ആകുലപ്പെട്ടിരുന്നതായി വെളിപ്പെടുത്തുകയാണ് ബോളിവുഡ് നടി അനുഷ്ക ശർമ. ഗ്രാസിയ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറയുന്നത്.  

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമയും (Anushka Sharma) ക്രിക്കറ്റ് നായകന്‍ വിരാട് കോലിയും (virat kohli). ജനുവരി 11നാണ് ഇരുവരുടെയും ജീവിതത്തില്‍ പുതിയൊരു അതിഥി വന്നത്. മകള്‍ (daughter) വാമികയുടെ (Vamika) ചില ചിത്രങ്ങളും താരങ്ങള്‍ അടുത്തിടെയായി സോഷ്യല്‍ മീഡിയയിലൂടെ (social media) പങ്കുവച്ചിരുന്നു. 

ഇപ്പോഴിതാ, പ്രസവത്തിന് ശേഷം തന്‍റെ ശരീരത്തെ വെറുത്തുപോകുമോ (hate her postpartum body) എന്നോര്‍ത്ത് ആകുലപ്പെട്ടിരുന്നതായി വെളിപ്പെടുത്തുകയാണ് അനുഷ്‌ക. ഗ്രാസിയ (Grazia) മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറയുന്നത്. 'ഒരു സ്ത്രീ അമ്മയാകുന്നതിന് മുമ്പേ, ഗര്‍ഭിണിയാകുന്നതിന് മുമ്പേ, തീര്‍ച്ചയായും ഒരു കുഞ്ഞ് ഉണ്ടാകുന്നതിന് മുമ്പേ സമൂഹം അവളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സമ്മര്‍ദങ്ങളെ ഞാന്‍ എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിനോട് ഞാന്‍ പറഞ്ഞിരുന്നു. ഇതൊരു വലിയ മാനസിക സമ്മർദമാണ് നൽകുന്നത്. എന്റെ ശരീരത്തെ ഞാന്‍ വെറുക്കാന്‍ പോകുകയാണോയെന്ന് പോലും ചിന്തിച്ചു പോയി'-അനുഷ്ക പറഞ്ഞു.

'എന്നാല്‍ ഇപ്പോള്‍ മുമ്പ് ഒരിക്കലുമില്ലാത്തതിനേക്കാള്‍ കൂടുതല്‍ ഇപ്പോഴുള്ള ചര്‍മ്മത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. മുമ്പ് ഉണ്ടായിരുന്നതുപോലെ അല്ല എന്റെ ശരീരം ഇപ്പോള്‍. എന്നാല്‍, ആരോഗ്യമുള്ളവളായിരിക്കാൻ ഞാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ അതിനായി പരിശ്രമിക്കുകയാണ് ഇപ്പോള്‍. നേരത്തെ ഉണ്ടായിരുന്ന ചര്‍മ്മത്തിനേക്കാള്‍ ഇപ്പോഴത്തെ ചര്‍മ്മത്തില്‍ ഞാന്‍ സന്തുഷ്ടയാണ്'-അനുഷ്‌ക പറയുന്നു. 

ഇപ്പോള്‍ എങ്ങനെ ഇരിക്കുന്നുവെന്നതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാറില്ല. ഒരു ഫോട്ടോയെടുത്താല്‍ ഇത്തരം പരിശോധനകള്‍ നടത്താതെ ആണ് ഞാന്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതെന്നും താരം പറയുന്നു. 

Also Read: കുഞ്ഞുമകളെ ചേര്‍ത്തുപിടിച്ച് കോലി; ചിത്രം പങ്കുവച്ച് അനുഷ്ക