70 വയസ്സ് കഴിഞ്ഞാല്‍ നമ്മുടെ മുത്തശ്ശിമാരൊക്കെ 'അയ്യോ എനിക്ക് വയസ്സായേ' എന്ന് പറഞ്ഞ് എവിടെയെങ്കിലും ചടഞ്ഞിരിക്കും. എന്നാല്‍ സൂസല്‍ പൂള്‍ അങ്ങനെയല്ല. ആഴ്ചയില്‍ ആറ് ദിവസവും ഈ 78 വയസ്സുകാരി തന്‍റെ പോയിന്‍റഡ് ഷൂ ധരിച്ച് കുട്ടികളെ ക്ലാസ്സിക്കല്‍ ബാലറ്റ് അഥവാ ബാലേനൃത്തം പഠിപ്പിക്കും.  ബാലേനൃത്ത അധ്യാപികയാണ് ലണ്ടണ്‍ സ്വദേശിയായ സൂസല്‍ പൂള്‍(78). 

നിരവധി ഡാന്‍സ് ട്രൂപ്പുകളില്‍ ഇപ്പോഴും ഇവര്‍ നൃത്തം ചെയ്യുന്നുണ്ട്. മാഡം പൂള്‍ എന്ന് കുട്ടികള്‍ സ്നേഹത്തോടെ വിളിക്കുന്ന സൂസല്‍ പൂളിന് തന്‍റെ പ്രായം ഒരു പ്രശ്നമേയല്ല.  തന്‍റെ പ്രായത്തിലുളളവര്‍ക്ക് ഒരു പ്രജോദനമാകാനാണ് താന്‍ പല ചാരിറ്റികള്‍ക്കും വേണ്ടി നൃത്തം ചെയ്യുന്നത് എന്നും അവര്‍ പറയുന്നു. ഇതൊരു വ്യായാമം കൂടിയാണ്. നമ്മുക്ക് ഇഷ്ടമുളള കാര്യം ചെയ്യാന്‍ പ്രായം ഒരു തടസ്സമല്ലെന്നും മാഡം പൂള്‍ പറയുന്നു. 

ഏഴ് വയസ്സ്  മുതല്‍ സൂസല്‍ പൂള്‍ നൃത്തം പഠിക്കുന്നു. ചെറുപ്പം മുതലേ നൃത്തം ചെയ്യാന്‍ ഇഷ്ടമായിരുന്നുവെന്നും അവര്‍ പറയുന്നു.  രണ്ടാം ലോകാമഹായുദ്ധത്തില്‍ തനിക്ക് നേരെ ബോംബാക്രമണം ഉണ്ടാവുകയും കഴുത്തില്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. അന്ന് തനിക്ക് രണ്ട് വയസ്സായിരുന്നുവെന്നും മാഡം പൂള്‍ പറയുന്നു.