പ്രായം അറുപത്തിമൂന്ന്, കണ്ടാല്‍ മുപ്പത്. മെര്‍മെയ്ഡ് ഡ്രെസില്‍ വൈറലായ തായ്‌വാനി നടി ചെന്‍ മെയ്‌ഫെനെ കുറിച്ചാണ് പറയുന്നത്. ചെനിന്‍റെ സൗന്ദര്യരഹസ്യം എന്താണെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. തായ്‌വാന്‍ ടിവിയില്‍ ലൂണാര്‍ എന്റര്‍ടെയിന്‍മെന്റ് സെപ്ഷ്യല്‍ ഡാന്‍സ് ഷോയില്‍ ചെന്‍ അണിഞ്ഞ ഗൗണാണ് ഇപ്പോള്‍ ചര്‍ച്ച. 

തൂവലുകളും സ്വീകന്‍സുകളുമുള്ള ഷീര്‍ ഗൗണാണ് ചെന്‍ അണിഞ്ഞത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്തു. നാല്‍പത് വര്‍ഷം മുമ്പാണ് തായ്‌വാനി സൗന്ദര്യ കിരീടം ചെന്‍ അണിഞ്ഞത്. സൗന്ദര്യരഹസ്യം എന്താണെന്ന് ഫേസ്ബുക്കിലെ തന്റെ 50 ലക്ഷം ഫോളോവേഴ്‌സിനോട് ചെന്‍  രഹസ്യം വെളിപ്പെടുത്തുകയും ചെയ്തു. 

 

എല്ലാ ദിവസവും രാവിലത്തെ ഭക്ഷണം ജിഞ്ചര്‍ സൂപ്പാണെന്ന് ചെന്‍ പറയുന്നു. ചൂട് വെള്ളത്തില്‍ ഹെര്‍ബ്‌സും സ്‌പൈസസും  ഇഞ്ചിയും കുരുമുളകും ചേര്‍ത്താണ് സൂപ്പ് തയ്യാറാക്കുന്നത്.  ദൂരിയന്‍ പഴം നന്നായി തണുപ്പിച്ചതും ഒപ്പം കഴിക്കുമെന്നും അവര്‍ പറയുന്നു. ഭക്ഷണത്തിന് ശേഷം നടക്കാന്‍ പോകും. യോഗയും മുടങ്ങാതെ ചെയ്യുമെന്നും അവര്‍ പറയുന്നു.