ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കത്രീന കൈഫ്, അനുഷ്ക ശർമ്മ, ജാൻ‌വി കപൂർ എന്നിവർ ഇർ‌ഫാൻ ഖാൻ-രാധിക മദൻ എന്നിവർ നായികാ നായകന്മാരായ 'അംഗ്രേസി മീഡിയത്തി'ൽ കിടിലന്‍ ഒരു ഗാനവുമായി എത്തിയിരിക്കുകയാണ്. വനിതാ ദിനത്തിന്റെ പശ്ചാത്തലത്തിൽ, സമൂഹത്തിന്‍റെ ചോദ്യം ചെയ്യലുകൾക്ക് നിന്നുകൊടുക്കാതെ ഒരു സ്ത്രീ സ്വതന്ത്രയാവാനുള്ള ആഹ്വാനമാണ് 'കുഡി നു നാക്നെ ദേ' എന്ന ഗാനം.

നടിമാരായ കിയാര അദ്വാനി, കൃതി സാനോൺ, അനന്യ പാണ്ഡെ എന്നിവരും മ്യൂസിക് വീഡിയോയിലുണ്ട് . സെൽഫി ക്യാമറകളിൽ ചിത്രീകരിച്ചു എന്നതാണ് വീഡിയോയുടെ പ്രത്യേകത. വിശാൽ ദാഡ്‌ലാനി ആലപിച്ച ഗാനം മാർച്ച് നാലിന് റിലീസ് ചെയ്തു.

 

2018 ൽ ന്യൂറോ എൻഡോക്രൈൻ ട്യൂമർ കണ്ടെത്തിയ നായകൻ ഇർഫാൻ ചികിത്സയിലാണ്. ഇദ്ദേഹം ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമാവില്ല. നടിമാരുടെയെല്ലാം ഒത്തുചേരലിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ ഹോമി അദജാനിയ പറഞ്ഞു.