വിവാഹ ദിവസം പൊട്ടിക്കരയുന്ന കല്യാണപ്പെണ്ണ് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പുതുമയുളള കാഴ്ചയൊന്നുമല്ല. പെണ്ണിനും പെണ്ണിന്‍റെ വീട്ടുകാര്‍ക്കും ആ ദിവസം വളരെയധികം വികാരനിര്‍ഭരമായ ദിവസമായിരിക്കും. എന്നാല്‍ ഇന്ന് ഈ കാഴ്ചയും മാഞ്ഞുതുടങ്ങിയിരിക്കുന്നു. 

വിവാഹദിവസത്തെ ഓരോ നിമിഷവും ആസ്വധിക്കുന്ന കല്യാണപ്പെണ്ണിനെ മാത്രമേ ഇപ്പോള്‍ കാണാന്‍ കഴിയൂ. ആടിയും പാടിയും വിവാഹം അടിപൊളിയാക്കുന്ന വിവാഹങ്ങളാണ് ഇന്ന് കൂടുതലും. അതിന് ഇടയില്‍ കരഞ്ഞുകുളമാക്കാനൊന്നും ന്യൂജെന്‍ പിള്ളേരെ കിട്ടില്ല. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍  വൈറലാകുന്നത്.

വിവാഹദിവസം കുടുംബത്തോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര പറയാന്‍ നേരം കളളക്കരച്ചില്‍ അഭിനയിക്കാന്‍ ശ്രമിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന കല്യാണപ്പെണ്ണിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ദുബൈയില്‍ നടന്ന ഒരു ഇന്ത്യന്‍ വിവാഹത്തിന്‍റെ വീഡിയോയാണ് വൈറലായത്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും മറ്റുളളവരെ ടാക് ചെയ്യുകയും ചെയ്തു.