10 മിനിറ്റ് കൊണ്ട് 30 ബർ​ഗർ കഴിക്കേണ്ടിടതാണ് മോളി 32 ബർ​ഗർ കഴിച്ചത്. വാഷിങ് ടണ്‍ ഡിസിയില്‍ നടന്ന ബര്‍ഗര്‍ തീറ്റ മത്സരത്തിലാണ് മോളി സ്‌കൈലര്‍ റെക്കോര്‍ഡിട്ട് ഒന്നാം സ്ഥാനം നേടിയത്. 

ബർ​ഗർ തീറ്റമത്സരത്തിൽ 10 മിനിറ്റിനുള്ളിൽ 32 ബർഗറുകൾ ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനത്തെത്തിയ മോളി സ്‌കൈലറാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. വാഷിങ് ടണ്‍ ഡിസിയില്‍ നടന്ന ബര്‍ഗര്‍ തീറ്റ മത്സരത്തിലാണ് മോളി സ്‌കൈലര്‍ റെക്കോര്‍ഡിട്ട് ഒന്നാം സ്ഥാനം നേടിയത്.

ഓരോ ബര്‍ഗര്‍ വായിലാക്കി ഒരു കവിള്‍ വെള്ളം എന്ന കണക്കിലാണ് മോളി 32 ബര്‍ഗറുകള്‍ അകത്താക്കിയത്. അഞ്ചടി ഏഴിഞ്ച് ഉയരമുള്ള മോളിയുടെ ശരീരഭാരം 54 കിലോയാണ്. 10 മിനിറ്റ് കൊണ്ട് 30 ബർ​ഗർ കഴിക്കേണ്ടിടതാണ് മോളി 32 ബർ​ഗർ കഴിച്ചത്. 

40 വയസുകാരിയായ മോളിയുടെ പ്രകടനം കണ്ട് കാണികള്‍ ശരിക്കും ഞെട്ടിപോയി. മറ്റ് ചിലർ ബർ​ഗർ കഴിച്ച് വാ പോലും തുറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. സ്ത്രീകളും പുരുഷന്മാരും മത്സരത്തില്‍ പങ്കെടുത്തിരുന്നു. നാലുകുട്ടികളുടെ അമ്മ കൂടിയാണ് മോളി.

മോളി സ്‌കൈലറാണ് ലോകത്തിലെ പെണ്‍ തീറ്റമത്സരക്കാരില്‍ ഒന്നാം സ്ഥാനക്കാരി എന്ന് അവരുടെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. മത്സരത്തിൽ വിജയിച്ചതിൽ സന്തോഷമുണ്ടെന്ന് മോളി പറയുന്നു. ഇതിന് മുമ്പ് നടത്തിയ പിസ തീറ്റമത്സരത്തിൽ മോളി രണ്ടാം സ്ഥാനം നേടിയിരുന്നു.