കെൻസിങ്ടൺ കൊട്ടാരത്തില്‍ നിന്ന് മോഷണം നടത്തിയെന്ന് തുറന്നുപറഞ്ഞ് ഗായിക കാമില കാബെല്ലോ. കാമില കുറ്റം സമ്മതിച്ചതോടെ വില്യം രാജകുമാരനും കേറ്റും പ്രതികരിച്ചു. അതോടെ സംഭവം വാര്‍ത്തയായി. 

കൊട്ടാരം സന്ദര്‍ശിക്കുന്നതിനിടെ ഓര്‍മ്മയ്ക്കുവേണ്ടി സൂക്ഷിക്കാന്‍ ഒരു പെന്‍സിലാണ് മോഷ്ടിച്ചത് എന്നാണ് കാമില തുറന്നുപറഞ്ഞത്. അവതാരകന്‍ ഗ്രെഗ് ജെയിംസാണ് തന്നെ മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചതെന്നും ഗായിക വെളിപ്പെടുത്തി. വില്യം രാജകുമാനെയും കേറ്റിനെയും സന്ദര്‍ശിക്കുന്നതിനു തൊട്ടുമുന്‍പാണ് മോഷണം നടത്തിയതെന്നും കാമില പറഞ്ഞു. 

 

എന്തെങ്കിലും ഒന്ന് എടുക്കൂ എന്നുപറഞ്ഞ് ഗ്രെഗാണ് ധൈര്യം തന്നത്. ആ പെന്‍സിലെങ്കിലും എടുക്കൂ എന്നും ഗ്രെഗ് പറഞ്ഞുവെന്നും അവര്‍ പറയുന്നു. മോഷ്ടിച്ച ആ പെന്‍സില്‍ അമ്മയുടെ പേഴ്സില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. കൊട്ടാരത്തിന് അത് തിരിച്ചുകൊടുക്കണമെന്ന് അമ്മ പറഞ്ഞു. എന്നാല്‍ താനാണ് വേണ്ടയെന്ന് പറഞ്ഞത് എന്നും കാമില തുറന്നുസമ്മതിക്കുന്നു. 

പ്രിയപ്പെട്ട രാജകുമാരനോടും കേറ്റിനോടും ഞാന്‍ ക്ഷമാപണം നടത്തുന്നു. മോഷണം നടന്ന ദിവസം രാത്രി താന്‍ ഉറങ്ങിയിട്ടില്ല എന്നും കാമില പറഞ്ഞു. മറുപടിയായി കെനിങ്സ്റ്റണ്‍ കൊട്ടാരത്തിന്റെ പ്രതികരണം ഒരു ഇമോജിയില്‍ ഒതുങ്ങി. ഒരു ജോഡി കണ്ണുകളാണ് ഇവര്‍ പോസ്റ്റ് ചെയ്തത്.