ലോസ് ആഞ്ചലീസിലെ കൊവിഡ് മരണങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു മാധ്യമപ്രവർത്തകയായ സാറാ സിഡ്നെർ. അതിനിടയിലാണ് സാറാ പൊട്ടിക്കരഞ്ഞത്. താൻ സന്ദർശിക്കുന്ന പത്താമത്തെ ആശുപത്രിയാണ് ഇതെന്നു പറഞ്ഞു തുടങ്ങിയ സാറാ കരച്ചിൽ അടക്കാനായില്ല. ‌‌

കൊറോണയുടെ ഭീതിയിലാണ് ഇപ്പോഴും രാജ്യം. വാക്സിനേഷനുകൾ നൽകി കൊവിഡിനെ പൂട്ടാനൊരുങ്ങുകയാണ് ലോകം. അതിനിടെയാണ് തീവ്രവ്യാപനശേഷിയുള്ള കൊവിഡിന്റെ വകഭേദം ബ്രിട്ടനിൽ പടരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

കൊവിഡ് സംബന്ധിച്ച ഹൃദയം തൊടുന്നൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.കൊവിഡ് കണക്കുകൾ പറയുന്നതി‌നിടെ വിങ്ങിപ്പൊട്ടുന്ന മാധ്യമപ്രവർത്തകയാണ് വീഡിയോയിലുള്ളത്.

ലോസ് ആഞ്ചലീസിലെ കൊവിഡ് മരണങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു മാധ്യമപ്രവർത്തകയായ സാറാ സിഡ്നെർ. അതിനിടയിലാണ് സാറാ പൊട്ടിക്കരഞ്ഞത്. താൻ സന്ദർശിക്കുന്ന പത്താമത്തെ ആശുപത്രിയാണ് ഇതെന്നു പറഞ്ഞു തുടങ്ങിയ സാറാ കരച്ചിൽ അടക്കാനായില്ല. ‌‌അമേരിക്കയിലെ കറുത്ത വർ​ഗക്കാർക്കിടയിൽ കൊവിഡ് വ്യാപിക്കുന്നതിനെക്കുറിച്ചും സാറാ പറഞ്ഞു.

റിപ്പോർട്ട് ചെയ്യുന്നതിനിടെ കരച്ചിൽ വന്ന് തടസ്സപ്പെട്ടതിന് അവതാരകയോട് സാറാ ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാൽ സാറാ ക്ഷമ ചോദിക്കേണ്ട കാര്യമില്ലെന്നും സാറയുടെ റിപ്പോർട്ടിങ്ങിൽ അഭിമാനിക്കുന്നുവെന്നും അവതാരക പറഞ്ഞു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് സാറയെ അഭിനന്ദിച്ച് കമന്റ് ചെയ്തതു. 

Scroll to load tweet…