ഗർഭിണികളായ സ്ത്രീകളിലും അമിതമായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്ന സ്ത്രീകളിലും യോനിയിൽ പൂപ്പൽ ബാധ ഉണ്ടാകാനുള്ള  സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു.

യോനിയിൽ എപ്പോഴും ചൊറിച്ചിലും വെളുത്ത ഡിസ്ചാർജും ഉണ്ടാകുന്നതായി ചില സ്ത്രീകൾ പറയാറുണ്ട്. യോനിയിലെ പൂപ്പൽ ബാധയുടെ ലക്ഷണങ്ങളാണ് ഇതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ദിവസവും ചെറുചൂടുവെള്ളത്തില്‍ യോനി വൃത്തിയാക്കുന്നത് അണുബാധ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുമെന്നും വിദ​ഗ്ധർ പറയുന്നു. യോനിയിലെ പൂപ്പൽ ബാധ ഉണ്ടാകുന്നതിന്റെ നാല് കാരണങ്ങളെ കുറിച്ചറിയാം... 

ഒന്ന്...

രക്‌തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് യോനിയിലെ പൂപ്പൽ ബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് 'യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ' വ്യക്തമാക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു.

രണ്ട്...

ദുർബലമായ രോഗപ്രതിരോധ ശേഷി ശരീരത്തിന്റെ സ്വാഭാവിക ബാക്ടീരിയയെ ബാധിക്കുന്നു. യോനിയിൽ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ, ഇത് യോനിയിലെ സാധാരണ അസിഡിറ്റി അവസ്ഥയ്ക്ക് കാരണമാകുകയും പൂപ്പൽ ബാധയിലേക്ക് നയിക്കുകയും ചെയ്യുന്നു.

മൂന്ന്...

ഗർഭിണികളായ സ്ത്രീകളിലും അമിതമായി ഗർഭ നിരോധന ഗുളികകൾ കഴിക്കുന്ന സ്ത്രീകളിലും പൂപ്പൽ ബാധ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇറുകിയ ജീൻസും അടിവസ്ത്രങ്ങളും ധരിക്കുന്നത് അണുബാധയ്ക്ക് കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു.

നാല്...

അമിതവണ്ണമുള്ള സ്ത്രീകളിൽ യോനിയിൽ പൂപ്പൽ ബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞിരിക്കുന്ന അധിക കൊഴുപ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നു. 

ബാക്ടീരിയല്‍ വജൈനോസിസ്'; സ്ത്രീകള്‍ നിര്‍ബന്ധമായി വായിച്ചിരിക്കേണ്ട കുറിപ്പ്...