Asianet News MalayalamAsianet News Malayalam

ആർത്തവസമയത്ത് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

സാനിറ്ററി പാഡ് അധികനേരം വയ്ക്കാതെ ക്യത്യസമയത്ത് തന്നെ മാറ്റുക. കൃത്യസമയത്ത് പാഡ് മാറ്റുന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗം കൂടിയാണ്. ആർത്തവ ദിനങ്ങളിൽ ഉപയോഗിക്കുന്നത് സാനിറ്ററി പാഡാണെങ്കിൽ ഓരോ നാല് മണിക്കൂർ ഇടവിട്ട് മാറ്റുന്നതാണ് ആരോഗ്യകരം. 

Common Mistakes Women Make During Their Periods
Author
Trivandrum, First Published Apr 20, 2019, 7:51 PM IST

പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. ആര്‍ത്തവം വരുന്നതിനുമുന്‍പ് പലര്‍ക്കും പല തരത്തിലുളള സൂചനകള്‍ കിട്ടാറുണ്ട്.

 ചിലര്‍ക്ക് അതിഭയങ്കരമായ വയറുവേദന അനുഭവപ്പെടാം. ചിലര്‍ക്ക് ശരീരവേദന, തലവേദന, ദേഷ്യം, വിഷാദം എന്നിങ്ങനെ ആര്‍ത്തവം തുടങ്ങുന്നതിന്‍റെ സൂചനകള്‍ വരാറുണ്ട്. ആർത്തവസമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം...

Common Mistakes Women Make During Their Periods

മദ്യപാനം ഒഴിവാക്കുക...

ആര്‍ത്തവ സമയത്ത് മദ്യപാനം ഒഴിവാക്കുക. അത് മറ്റ് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്നാണ്  അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സാന്‍ഷ്യാഗോ കംപോസ്റ്റിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. മദ്യത്തിന്റെ ഉപയോഗം മൂഡ് സ്വിങ്സ് കൂടാൻ ഇടയാക്കുമെന്നും പഠനത്തിൽ പറയുന്നു.

നിറത്തിൽ വ്യത്യാസം വന്നാൽ...            

  ആർത്തവത്തിന്റെ തുടക്ക ദിവസങ്ങളിൽ തെളിഞ്ഞ ചുവന്ന നിറമായിരിക്കും രക്തത്തിന്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ബ്രൗണോ പിങ്ക് കലർന്ന ചുവപ്പു നിറമോ ആകാം. അവസാന ദിവസമാകട്ടെ കറുപ്പിനോട് സമാനമായ ഇരുണ്ട ബ്രൗണ് നിറമായിരിക്കും. ഈ നിറങ്ങൾ അല്ലാതെ മറ്റേതെങ്കിലും നിറം ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറെ കാണുന്നത് ഉചിതമാകും.

തീയ്യതി കുറിച്ച് വയ്ക്കാം...

പല സ്ത്രീകളും വരുത്തുന്ന തെറ്റാണ് ആർത്തവ തീയ്യതി കുറിച്ചുവയ്ക്കാതിരിക്കുന്നത്. ആർത്തവം ക്രമംതെറ്റിയാൽ പോലും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം ഇതുമൂലം ഉണ്ടാകുന്നു. മാത്രമല്ല ഗർഭധാരണത്തിനു ശ്രമിക്കുന്നവർക്ക് തീയ്യതി കൃത്യമായി അറിയാതിരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. മാത്രമല്ല യാത്രയ്ക്കിടയിലോ ആഘോഷവേളകളിലോ ഓഫീസിലായിരിക്കുന്ന സമയമോ മുൻകരുതലുകൾ ഒന്നും സ്വീകരിക്കാത്ത അവസ്ഥയിൽ ആർത്തവം ഉണ്ടായേക്കാം. 

Common Mistakes Women Make During Their Periods

പാഡ് ക്യത്യമായി മാറ്റുക....                                     

സാനിറ്ററി പാഡ് അധികനേരം വയ്ക്കാതെ ക്യത്യസമയത്ത് തന്നെ മാറ്റുക. കൃത്യമായ സമയത്ത് പാഡ് മാറ്റുന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗം കൂടിയാണ്. ആർത്തവ ദിനങ്ങളിൽ ഉപയോഗിക്കുന്നത് സാനിറ്ററി പാഡാണെങ്കിൽ ഓരോ നാല് മണിക്കൂർ ഇടവിട്ട് മാറ്റുന്നതാണ് ആരോഗ്യകരം. 

ലൈംഗികബന്ധം ഒഴിവാക്കുക...             

ആർത്തവദിനങ്ങളിൽ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കുക. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ബാക്ടീരിയൽ ഫംഗസ് ഇൻഫെക്ഷൻ കൂടാൻ കാരണമാകും.
                                                                                                                                
                                                          
                                                                                                        

Follow Us:
Download App:
  • android
  • ios